1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

സ്വന്തം ലേഖകന്‍: ഹിലരിക്കെതിരെ തിരിഞ്ഞ് ആള്‍ക്കൂട്ടത്തിന്റെ സെല്‍ഫി, ചിത്രം തരംഗമാകുന്നു. ഒര്‍ലാണ്ടോയിലെ ഒരു പ്രചാരണ പരിപാടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനെതിരെ തിരിഞ്ഞ് ജനക്കൂട്ടം സെല്‍ഫിയെടുത്തത്. എല്ലാവരും തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ ഹിലരിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഈ ഫോട്ടോ ട്വിറ്ററിലിട്ടതിന് ശേഷം ആയിരക്കണക്കിന് തവണ പങ്കുവക്കപ്പെടുകയും ചെയ്തു.

പരിപാടിക്കെത്തിയ ഓരോരുത്തര്‍ക്കും ഹില്ലാരിക്കൊപ്പം സെല്‍ഫി വേണമെന്ന് പറഞ്ഞതോടെയാണ് ഈ മാര്‍ഗ്ഗം പരീക്ഷിച്ചത്. ഇതിന് മുമ്പ് 2008ല്‍ ഇത്തരത്തിലുള്ള ഒരു സംഭവത്തില്‍ ആരാധകര്‍ ഹിലരിയെ തൊടാന്‍ തിക്കും തിരക്കും കൂട്ടിയതിന്റെ ചിത്രത്തിന് വന്‍ പ്രചാരമുണ്ടായിരുന്നു. 2008ലെ പ്രചാരണ കാലത്ത് ആളുകള്‍ക്ക് തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തരുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമായിരുന്നു വേണ്ടിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് സെല്‍ഫിയെടുക്കലാണ് അത്യാവശ്യമെന്നും ഹിലരി പ്രതികരിച്ചു.

ഞായറാഴ്ചത്തെ സംഭവത്തില്‍ നിരവധി പേര്‍ സെല്‍ഫിയെടുക്കാന്‍ ചോദിച്ചപ്പോള്‍ ഹിലരി തന്നെയാണീ ഗ്രൂപ്പ് സെല്‍ഫി എന്ന ആശയം നിര്‍ദേശിച്ചത്. ആര്‍ക്കെങ്കിലും തനിക്കൊപ്പം സെല്‍ഫി വേണമെങ്കില്‍ അവര്‍ക്കെല്ലാം ഇത്തരത്തില്‍ എടുക്കാമെന്നായിരുന്നു ഹിലരിയുടെ നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.