1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015

ബ്രിട്ടീഷ് നിരത്തുകളിലൂടെ കാറോടിക്കുന്ന ചെറുപ്പക്കാരില്‍ അഞ്ചില്‍ ഒരാള്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാറുണ്ടെന്ന് പഠനം. സെല്‍ഫി എടുക്കുക മാത്രമല്ല ചില വിരുതന്മാരും വിരുതത്തികളും സ്‌കൈപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയും സിനിമ കാണുകയും ചെയ്യാറുണ്ടെന്നും പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാഹനം ഓടിക്കുന്ന ആളുകള്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് മോട്ടോറിസ്റ്റാണ് സര്‍വെയ്ക്ക് നേതൃത്വം നല്‍കിയത്.

എല്ലാ വയസ്സിലും പെട്ട പത്തില്‍ ഒരാള്‍ കഴിഞ്ഞ മാസം വണ്ടി ഓടിക്കുമ്പോള്‍ സെല്‍ഫി എടുത്തെങ്കില്‍ 18-24നും മധ്യേ പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ ഇതിനുള്ള പ്രവണത കൂടുതലാണ്. ഈ പ്രായത്തിലുള്ള ഏഴില്‍ ഒരാള്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്തിട്ടുണ്ടെന്ന് സര്‍വെ ഫലം തെളിയിക്കുന്നു. സാധാരണ സെല്‍ഫി ഭ്രമം സ്ത്രീകള്‍ക്കാണ് അധികമെങ്കിലും ഇക്കാര്യത്തില്‍ ആണ്‍കുട്ടികള്‍ തന്നെയാണ് മുന്‍പില്‍.

ഐഎഎം 2012ല്‍ നടത്തിയ പഠനത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനേക്കാള്‍ അപകടകരമാണ് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ആളുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഏര്‍പ്പെടുത്തേണ്ട സമയമായെന്നും ഐഎഎം അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.