1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2015

കേരളം വികസന കുതിപ്പിലെന്ന് യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അവകാശപ്പെടുന്നതിനിടെ, സത്യാവസ്ഥ അതല്ല എന്ന് വ്യക്തമാക്കുന്ന കണക്കുകളുമായി ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ജാതി സര്‍വെ. കേരളത്തിന്റെ താഴേക്കിടയിലുള്ള ആളുകളുടെ ജീവിതനിലവാരത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ 25.33 ലക്ഷം കുടുംബങ്ങള്‍ (40.28) ഭൂരഹിതരും ദിവസവേതനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്. ദേശീയ ശരാശരിയെക്കാള്‍ (38.27%) കൂടുതലാണിത്. അഗതികളും ഭിക്ഷാടകരുമായ കുടുംബങ്ങളുടെ എണ്ണം 13,701 (0.22%) ആണെന്നും കണ്ടെത്തി.

സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ 4.5 ലക്ഷം കുടുംബങ്ങള്‍ക്കു (7.17%) ഫോണ്‍ സൗകര്യമില്ല. ആദായനികുതി/ പ്രഫഷനല്‍ നികുതി അടയ്ക്കുന്നതു 4.12 ലക്ഷം കുടുംബങ്ങളാണ് (6.56%). ആറുലക്ഷം വീടുകളില്‍ കാറുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സെന്‍സസ് വിവരങ്ങള്‍ പ്രയോജനപ്പെടുത്താനാണു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എല്ലാവര്‍ക്കും ഭവനം, നൈപുണ്യവികസനം, തൊഴിലുറപ്പുപദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കല്‍, വിദ്യാഭ്യാസ പരിപാടികള്‍, ജലസേചനം, ദാരിദ്ര്യനിര്‍മാര്‍ജനം, പോഷകക്കുറവു പരിഹരിക്കല്‍, അന്ത്യോദയ തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം സെന്‍സസ് വിവരങ്ങള്‍ പ്രയോജനകരമാകും. സംസ്ഥാന സര്‍ക്കാരുകളുമായും ഗ്രാമ പഞ്ചായത്തുകളുമായും സഹകരിച്ചു സമഗ്രമായാകും പദ്ധതികള്‍ നടപ്പാക്കുക.

കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചു സെന്‍സസ് വെളിപ്പെടുത്തിയ മറ്റു വിവരങ്ങള്‍

ആകെ വീടുകള്‍: 62.89 ലക്ഷം. ന്മ റജിസ്റ്റര്‍ ചെയ്ത കാര്‍ഷികേതര സംരംഭങ്ങളുള്ള കുടുംബങ്ങള്‍: 1.37 ലക്ഷം (2.19%) ന്മ സര്‍ക്കാര്‍ ജോലിയുള്ളവര്‍ ഉള്ള കുടുംബങ്ങള്‍: 4.37 ലക്ഷം (6.95%) ന്മ പൊതുമേഖലാ ജോലിയുള്ളവര്‍ ഉള്ള കുടുംബങ്ങള്‍: 69,599 (1.11%) ന്മ സ്വകാര്യമേഖലയില്‍ ജോലിയുള്ളവര്‍ ഉള്ള കുടുംബങ്ങള്‍: 3.74 ലക്ഷം (5.95%) ന്മ 5000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍ ഇല്ലാത്ത കുടുംബങ്ങള്‍: 44.33 ലക്ഷം (70.49%)ന്മ 5000–10,000 രൂപ മാസവരുമാനമുള്ളവരുടെ കുടുംബങ്ങള്‍: 10.78 ലക്ഷം (17.15%) ന്മ 10,000 രൂപയിലധികം മാസവരുമാനമുള്ളവര്‍ ഉള്ള കുടുംബങ്ങള്‍: 7.77 ലക്ഷം (12.35%) ന്മ സ്വന്തമായി വാഹനമോ ബോട്ടോ ഉള്ള വീടുകള്‍: 19.18 ലക്ഷം (30.51%) ന്മ ഇരുചക്രവാഹനമുള്ള വീടുകള്‍: 11.69 ലക്ഷം (18.59%) ന്മ മുച്ചക്രവാഹനമുള്ള വീടുകള്‍: 1.46 ലക്ഷം (2.33%) ന്മ നാലുചക്ര വാഹനമുള്ള വീടുകള്‍: 6.00 ലക്ഷം (9.55%) ന്മ യന്ത്രവല്‍ക്കൃത ബോട്ടുള്ള വീടുകള്‍: 2161 (0.03%) ന്മ റഫ്രിജറേറ്ററുള്ള വീടുകള്‍: 26.12 ലക്ഷം (41.54%) ന്മ ലാന്‍ഡ്?ലൈന്‍ ഫോണ്‍ മാത്രമുള്ള വീടുകള്‍: 2.28 ലക്ഷം (3.63%) ന്മ മൊബൈല്‍ ഫോണ്‍ മാത്രമുള്ള വീടുകള്‍: 38.28 ലക്ഷം (60.88%) ന്മ ലാന്‍ഡ്?ലൈനും മൊബൈലുമുള്ള വീടുകള്‍: 17.81 ലക്ഷം (28.33%) ന്മ ഫോണ്‍ ഒന്നുമില്ലാത്ത വീടുകള്‍: 4.50 ലക്ഷം (7.17%) ന്മ കൃഷിയാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുള്ള വീടുകള്‍: 22,641 (0.36%) ന്മ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള വീടുകള്‍: 39,186 (0.62%) ന്മ ജലസേചന സൗകര്യമില്ലാത്ത ഭൂമിയുള്ള വീടുകള്‍: 13.61 ലക്ഷം (21.65%) ന്മ ജലസേചന സൗകര്യമുള്ള ഭൂമിയുള്ള വീടുകള്‍: 3.64 ലക്ഷം (5.79%) ന്മ മറ്റു ഭൂമിയുള്ള വീടുകള്‍: 3.69 ലക്ഷം (5.87%) ന്മ ജലസേചന ഉപകരണങ്ങളുള്ള വീടുകള്‍: 2.73 ലക്ഷം (4.34%).

വ്യക്തിഗത വിവരങ്ങളും സെന്‍സസില്‍

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസില്‍ വ്യക്തികളുടെ പേര്, വീട്ടു നമ്പര്‍, വയസ്സ്, അച്ഛനമ്മമാരുടെ പേര്, തൊഴില്‍, വരുമാനം, വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങളെല്ലാം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. വീടു നിര്‍മിതി രീതി, ഗാര്‍ഹികോപകരണങ്ങള്‍, വാഹനം, ഫോണ്‍, ഭൂസ്വത്ത് തുടങ്ങിയ വിവരങ്ങളും സെന്‍സസില്‍ ശേഖരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വിവരങ്ങള്‍ ലെരര.ഴീ്.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഗ്രാമവികസന മന്ത്രി ബീരേന്ദര്‍ സിങ്ങും ചേര്‍ന്നാണു സാമ്പത്തിക സാമൂഹിക ജാതി സെന്‍സസ് പ്രകാശനം ചെയ്തത്.

ഗ്രാമങ്ങളില്‍ ദുരവസ്ഥ

ഗ്രാമീണ ഭാരതത്തിന്റെ ദുരവസ്ഥ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസില്‍ തെളിഞ്ഞു. ഗ്രാമങ്ങളിലെ മൂന്നിലൊന്നു കുടുംബങ്ങള്‍ക്കു സ്വന്തമായി ഭൂമിയില്ലെന്നും കൂലിപ്പണിയാണ് ഉപജീവന മാര്‍ഗമെന്നും സെന്‍സസ് വെളിപ്പെടുത്തി. രാജ്യത്തെ 24.39 കോടി കുടുംബങ്ങളില്‍ 17.91 കോടി കുടുംബങ്ങളും ഗ്രാമങ്ങളിലാണു താമസിക്കുന്നത്. ഇതില്‍ 6.86 കോടി കുടുംബങ്ങള്‍ ഭൂരഹിതരും കൂലിപ്പണി ഉപജീവനമാക്കിയവരുമാണ്. ഗ്രാമങ്ങളിലെ 21.53% കുടുംബങ്ങള്‍ (3.86 കോടി) പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവരാണ്. ഗ്രാമങ്ങളിലെ 7.05 കോടി കുടുംബങ്ങള്‍ക്കു (39.39%) പ്രതിമാസ വരുമാനം 10,000 രൂപയില്‍ താഴെയാണ്. വാഹനമോ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡോ ഇവര്‍ക്കില്ല. ഗ്രാമങ്ങളിലെ 5.39 കോടി (30.10%) കുടുംബങ്ങള്‍ക്ക് കൃഷിയാണ് ഉപജീവന മാര്‍ഗം. 9.16 കോടി (51.14%) കുടുംബങ്ങള്‍ക്കു വരുമാന മാര്‍ഗം കൂലിപ്പണിയാണ്. 44.84 ലക്ഷത്തിനു വീട്ടുജോലിയും 4.08 ലക്ഷത്തിനു ചവര്‍ ശേഖരിക്കലുമാണ് ഉപജീവനമാര്‍ഗം. ഭിക്ഷാടക കുടുംബങ്ങളുടെ എണ്ണം 6.68 ലക്ഷം.

ജാതി വിവരമില്ല

സെന്‍സസില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ജാതി തിരിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനു രാഷ്ട്രീയ കാരണങ്ങളില്ലെന്നും പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക സാമൂഹിക വിവരങ്ങളാണ് പ്രധാനമെന്നും ഗ്രാമ വികസന മന്ത്രി ബീരേന്ദര്‍ സിങ് പ്രതികരിച്ചു. ജാതി തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ പുറത്തു വിടണമെന്നു യാദവ നേതാക്കളായ മുലായം സിങ് യാദവ് (എസ്പി) , ലാലു പ്രസാദ് യാദവ് (ആര്‍ജെഡി), ശരദ് യാദവ് (ജനതാദള്‍ യു) എന്നിവര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട് മലയാള മനോരമ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.