1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2017

സ്വന്തം ലേഖകന്‍: ഗുരുതര സുരക്ഷാ ഭീഷണി, വിമാനത്താവളങ്ങളിലും റയില്‍വെ സ്‌റ്റേഷനുകളിലും ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കരുതെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്തരം പൊതു വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കരുതെന്ന് ഗവണ്‍മെന്റ് ഏജന്‍സി ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഉപയോഗിക്കുമ്പോള്‍ സൈബര്‍ ആക്രമണത്തിന് സാധ്യത കൂടുതലാണെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഒട്ടും സുരക്ഷിതമല്ല.

ഇത്തരം വൈഫൈ നെറ്റ്‌വര്‍ക്കിലൂടെ ഇമെയില്‍, മറ്റ് സമൂഹ മാധ്യമങ്ങളുടെ പാസ്‌വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ചാറ്റ് മെസ്സേജുകള്‍, ഇമെയിലുകള്‍ എന്നിവ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടതലാണെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ്, വിന്‍ഡോസ് ഒഎസ് തുടങ്ങി എല്ലാ ഒഎസുകളും ഹാക്ക് ചെയ്യപ്പെടും. അതുകൊണ്ട്തന്നെ ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളില്‍ നിന്നും ലഭ്യമാകുന്ന വൈഫൈയും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.