1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2016

സ്വന്തം ലേഖകന്‍: ഇന്ത്യ ഒളിമ്പിക് സ്വര്‍ണമാണോ ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പാണോ ആദ്യം നേടുക, വീരേന്ദര്‍ സേവാഗും മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും തമ്മില്‍ 10 ലക്ഷം രൂപയുടെ പന്തയം. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്‍ പീയേഴ്‌സ് മോര്‍ഗനാണ് ആദ്യം വെല്ലുവിളിയുമായി എത്തിയത്. ഇംഗ്ലണ്ട് ലോകകപ്പ് നേടുന്നതിന് മുമ്പായി ഇന്ത്യ ഒരു ഒളിമ്പിക്‌സ് സ്വര്‍ണ്ണം കുറിച്ചാല്‍ 10 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാമെന്നാണ് മോര്‍ഗന്റെ വെല്ലുവിളി. മറിച്ചായാല്‍ സെവാഗ് പണം നല്‍കണം.

ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണ്ണം നേടുന്നതിന് മുമ്പ് ഇംഗ്‌ളണ്ട് ലോകകപ്പ് ജയിക്കുമെന്ന് പന്തയം വെയ്ക്കുന്നോ എന്ന് ചോദിച്ചായായിരുന്നു മോര്‍ഗന്‍ ട്വീറ്റ് ചെയ്തതത്. എന്നാല്‍ അബദ്ധം മനസ്സിലാക്കി ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്ത മോര്‍ഗന്‍ അടുത്ത ഒളിമ്പിക്‌സ് സ്വര്‍ണ്ണം എന്നാക്കി തിരുത്തുകയും ചെയ്തു. ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയില്‍ നേടിയ എട്ട് സ്വര്‍ണ്ണവും 2008 ബീജിംഗില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയതും മനസ്സിലാക്കിയാണ് മോര്‍ഗാന്‍ ട്വീറ്റ് തിരുത്തിയത്.

റിയോയില്‍ ഇന്ത്യ നേടിയ രണ്ടു മെഡല്‍ ആഘോഷത്തെ പരിഹസിച്ച് മോര്‍ഗാന്‍ ആഗസ്റ്റ് 24 ന് നടത്തിയ ട്വീറ്റ് മുതലാണ് സാമൂഹ്യമാധ്യമ യുദ്ധം തുടങ്ങിയത്. 1.2 ദശലക്ഷം പേര്‍ റിയോയില്‍ കിട്ടിയ രണ്ടു മെഡലിന്റെ കാര്യത്തില്‍ അമിതാഹ്‌ളാദം നടത്തുകയാണ് എന്നായിരുന്നു മോര്‍ഗാന്റെ ട്വീറ്റ്. എന്നാല്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ തിരിച്ചടിച്ച ഇന്ത്യാക്കാര്‍ ഫുട്‌ബോളും ക്രിക്കറ്റും കണ്ടുപിടിച്ചവരെന്ന് അവകാശപ്പെടുന്ന ഇംഗ്‌ളണ്ടുകാര്‍ 1966 ന് ശേഷം ഈ രണ്ടു കളിയിലും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്തത് ചൂണ്ടിക്കാട്ടി മോര്‍ഗനെ ഒതുക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ചെറിയ സന്തോഷങ്ങള്‍ പോലും തങ്ങള്‍ ആഘോഷിക്കുമെന്നും ക്രിക്കറ്റിന്റെ കണ്ടുപിടുത്തക്കാരായ ഇംഗ്‌ളണ്ട് ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാതെ ഇപ്പോഴൂം തുടരുകയാണെന്ന് സെവാഗിന്റെ ട്വീറ്റും വന്നു. എന്നാല്‍ കെവിന്‍ പീറ്റേഴ്‌സണ്‍ കളിച്ചാല്‍ തങ്ങള്‍ ലോകകപ്പ് നേടുമെന്നും ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസായത് കെവിന്‍ ആയിരുന്നെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ പീറ്റേഴ്‌സണ്‍ ഇതിഹാസ താരമാണെന്ന് തനിക്കും സംശയമില്ലെന്നും പക്ഷേ അദ്ദേഹം ദക്ഷിണാഫ്രിക്കക്കാരന്‍ ആണെന്നും ഇംഗ്ലണ്ടല്ല 2007 ലോകകപ്പ് നേടിയതെന്ന് നിങ്ങള്‍ തന്നെ പറയുകയാണെന്നും സേവാഗ് തിരിച്ചടിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.