1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2019

സ്വന്തം ലേഖകന്‍: അവധി ദിവസം നീന്തല്‍ കുളത്തില്‍ ചിലവഴിച്ച പത്ത് വയസ്സുകാരിയുടെ തലച്ചോറിനെ ബാധിച്ചത് ഏറെ അപകടകാരിയായ അമീബ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍..

ടെക്‌സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന പത്തുവയസ്സുകാരിയെ ആണ് അമീബ ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ രണ്ടിന് ബോസ്‌ക് കൗണ്ടിയിലെ തടാകത്തിലും സമീപത്തെ പുഴയിലും നീന്തിക്കുളിക്കുന്നതിനിടെയാണ് ലിലിയില്‍ അമീബ ബാധയുണ്ടായതെന്ന സംശയത്തിലാണ് ഡോക്ടര്‍മാര്‍.

സെപ്തംബര്‍ എട്ടിന് രാത്രി കുടത്ത തലവേദനയോടെയാണ് ലിലിയെ ആശുപത്രിയിസെത്തിച്ചത്. വൈറല്‍ പനിയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. അബോധാവസ്ഥയിലായ ലിലിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയൊന്നും കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലിലിയുടെ തലച്ചോറില്‍ നെയ്‌ഗ്ലോറിയ ഫൗലേറി അമീബയുടെ സാന്നിധ്യം കണ്ടെത്തി.

മൂക്കിലൂടെ ശരീരത്തില്‍ കയറിയ അമീബ ഇതുവഴി തലച്ചോറിലേക്ക് കടന്നിരിക്കാം എന്നാണ് നിഗമനം. പ്രൈമറി അണീബിക് മെനിംഗോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അമീബ ബാധയുള്ളവരെ രക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നത് ഏറെ കഠിനമായ കാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെയ്‌ഗ്ലോറി അമീബ ബാധയുണ്ടായ അഞ്ച് പേരെ മാത്രമാണ് ഇതുവരെ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.