1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

സൗദി അറേബ്യയിലെ മെക്കയില്‍ സെക്‌സ് ഷോപ്പ് ആരംഭിക്കുന്നു. ഷെരിയാ നിയമങ്ങള്‍ അനുസരിച്ചു കൊണ്ടുള്ള ഹലാല്‍ സെക്‌സ് ഷോപ്പാണ് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഷെരിയാ നിയമ പ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന ഉത്രപന്നങ്ങള്‍ക്കാണ് ഹലാല്‍ പ്രൊഡക്ട്‌സ് എന്ന് പറയുന്നത്. അതുകൊണ്ടാണ് ഹലാല്‍ സെക്‌സ് ഷോപ്പ് എന്ന് ഇതിന് പേരിട്ടിരിക്കുന്നത്. ഷെരിയാ നിയമം അംഗീകരിക്കുന്ന സെക്‌സുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ മാത്രമെ ഇവിടെ വില്‍ക്കുന്നുള്ളു.

അംസ്റ്റഡാമിലുള്ള ഇറോറ്റിക്ക് ബ്രാന്‍ഡായ എല്‍ അസീറയാണ് സൗദിയില്‍ ഷോപ്പ് ആരംഭിക്കുന്നത്. ലക്ഷ കണക്കിന് മുസ്ലീംങ്ങള്‍ ഹജ്ജ് കര്‍മ്മം നടത്താനെത്തുന്ന പുണ്യ ഭൂമിയാണ് മെക്ക.

പ്രാദേശിക നിയമങ്ങളെയും ആചാരങ്ങളെയും പാലിച്ചു കൊണ്ടാണോ ഷോപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയുന്നതിനായി മുസ്ലീ ക്ലെറിക്‌സ് (മതപണ്ഡിതന്മാര്‍ ) ഷെയ്ക്ക് എന്നിവരുമായി അധികാരികള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.

ഹാര്‍ഡ്‌കോര്‍ സെക്‌സ് ടോയ്‌സോ, പോണോഗ്രാഫിക് കണ്ടന്റുകളോ അല്ല ഷോപ്പിലുള്ളത്. ദമ്പതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ ഉതകുന്ന ഉത്പന്നങ്ങളാണ് ഷോപ്പില്‍ വില്‍ക്കുന്നത് എന്നാണ് ആംസ്റ്റഡാം കമ്പനിയായ എല്‍ അസീറയുടെ നേതൃത്വം വിശദീകരിക്കുന്നത്.

യാഥാസ്ഥിതിക സമൂഹമായ സൗദിയില്‍ സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും അനുവദിച്ചു നല്‍കിയിട്ടില്ല. ആണ്‍തുണയില്ലാതെ പുറത്തു പോകാനോ ചന്തിയില്‍ പോകാനോ സ്ത്രീകള്‍ക്ക് അനുവാദമില്ല. ഇത്തരം യാഥാസ്ഥിതികത്വം വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ സെക്‌സ് ഷോപ്പിന് ലഭിക്കുന്ന സ്വീകരണം എന്തായിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.