1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2017

സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച അമേരിക്കന്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സെക്ഷ്വല്‍ അസോള്‍ട്ട് പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് ഓഫിസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനികര്‍ക്കിടയില്‍ നിന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. 2013–16 കാലഘട്ടത്തിലെ വിവരങ്ങളാണ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉപയോഗിച്ചത്. റിപ്പോര്‍ട്ടില്‍ 2016 ല്‍ ലൈംഗിക പീഡനാരോപണങ്ങളുടെ എണ്ണം വര്‍ധിച്ചതായും പറയുന്നു. കരസേനയില്‍ നിന്നാണ് ഏറ്റവുമധികം ലൈംഗിക പീഡന ആരോപണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

8294 ആരോപണങ്ങള്‍ കരസേനയില്‍നിന്ന് ലഭിച്ചപ്പോള്‍ നാവികസേനയ്ക്കു കീഴെ 4788 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറീനുകള്‍ക്കിടയില്‍ 3400ഉം വ്യോമസേനയില്‍ 8876 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സായുധസേനയില്‍ 13 ലക്ഷം സജീവാംഗങ്ങളാണുള്ളത്. സേനയിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമുണ്ടാകുന്ന ലൈംഗികാരോപണ കേസുകള്‍ കൃത്യമായി പെന്റഗണ്‍ രേഖപ്പെടുത്താറുണ്ട്.

എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളെന്ന വിവരം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് ഇത്തവണ പുറത്തുവിട്ടത്. സേനയില്‍ അംഗമായിരിക്കെ സംഭവിച്ച ലൈംഗിക പീഡനങ്ങള്‍ മാത്രമല്ല റിപ്പോര്‍ട്ടിലുള്ളത്. സൈനികാവശ്യത്തിനു നിയോഗിച്ചപ്പോഴും അവധിയിലായിരിക്കെയും സൈന്യത്തില്‍ ചേരുന്നതിനു മുന്‍പു സംഭവിച്ചതുമായ പീഡനങ്ങളും ഇതില്‍ ഉള്‍പ്പെടും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.