1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2020

സ്വന്തം ലേഖകൻ: പ്രശസ്ത ബോളിവുഡ് നടി ഷബാന ആസ്മിക്ക് കാര്‍‌ അപകടത്തില്‍ സാരമായ പരുക്ക്. മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയില്‍ വൈകിട്ട് മൂന്നരയോടെ ഷബാന സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. പുണെയ്ക്ക് സമീപത്തെ ലോണാവാലയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ജാവേദ് അക്തറിനൊപ്പം പോവുകയായിരുന്നു നടി. മുഖത്തുള്‍പ്പടെ പരുക്കേറ്റ ഷബാനയെ പന്‍വേലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാവേദ് അക്തറിന് കാര്യമായി പരുക്കില്ല.

അപകടത്തിൽ പരിക്കേറ്റ ഷബാന ആസ്മിയെയും ഡ്രൈവറെയും പൻവേലിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൽഹാപ്പർ ടോൾപ്ലാസയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഷബാന ആസ്മിക്ക് മൂക്കിന് ചെറിയ തോതിൽ പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ചികിത്സ തുടരുന്നതായും ഷബാന ആസ്മി അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു.

അപകടത്തിന് ശേഷം സംവിധായകൻ ഹസ്നാൽ മേത്തയാണ് മുംബൈ- പൂനെ എക്സ്പ്രസ് ഹൈവേയിലെ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. അശ്രദ്ധമായ ഡ്രൈവിംഗ് നിരീക്ഷിക്കപ്പെടുകയോ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറിച്ചു. അധികൃതരുടെ നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.

ഇതിനകം പല അപകടവും കണ്ടിട്ടുണ്ടെന്നും അവർ സോഷ്യൽമീഡിയയിൽ കുറിച്ചു. ഈ റൂട്ടിലുള്ള സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഷബാന ആസ്മി സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. സ്വര ഭാസ്കറും ഷബാന ആസ്മി അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.