1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2016

സ്വന്തം ലേഖകന്‍: രൂപമാറ്റംകൊണ്ട് ആരാധകരെ ഞെട്ടിച്ച് ഷാരൂഖ് ഖാന്‍, പുതിയ ചിത്രമായ ഫാനിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ഫാന്‍ തിയറ്ററുകളില്‍ തകര്‍ത്ത് ഓടുന്നതിനിടയിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയത്. സൂപ്പര്‍ താരം ആര്യന്‍ ഖന്നയായും അദ്ദേഹത്തിന്റെ ആരാധകനായ ഇരുപത്തഞ്ചുകാരന്‍ ഗൗരവുമായാണ് ചിത്രത്തില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. അമ്പതുകാരനായ ഷാരൂഖിനെ ചെറുപ്പക്കാരനായി എങ്ങനെ മാറ്റിയെടുത്തു എന്നാണ് മെയ്ക്കിങ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ മെയ്ക്കപ്പ്മാനും ഓസ്‌ക്കാര്‍ ജേതാവുമായ ഗ്രെഗ് ക്യാനാണ് ഷാരൂഖിനെ യുവാവാക്കി മാറ്റിയത്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 15 നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.