1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2017

 

 

സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാനെ വാനോളം പുകഴ്ത്തി പ്രശ്‌സ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ, ഖാന്‍ ഓസ്‌കറിന് അര്‍ഹനെന്ന് വിശേഷണം. ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് പൗലോ കൊയ് ലോ ട്വിറ്ററില്‍ കുറിച്ചു. കിംഗ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് പൗലോ കൊയ് ലോയുടെ മനംകവര്‍ന്നത്.

ചിത്രത്തിന്റെ ഏഴാം വാര്‍ഷികത്തിലാണ് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിനെ പുകഴ്ത്തി ബ്രസീലിയന്‍ എഴുത്തുകാരന്‍ രംഗത്തെത്തിയത്. ഷാരൂഖിനെ പുകഴ്ത്തി ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും ആല്‍കെമിസ്റ്റിന്റെ സൃഷ്ടാവ് ട്വീറ്റ് ചെയ്തു. താന്‍ കണ്ട ആദ്യത്തേയും അവസാനത്തേയും ഷാരൂഖ് ചിത്രമായിരുന്നു മൈ നെയിം ഈസ് ഖാന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ടെന്ന് ഈ കുറിപ്പില്‍ അദ്ദേഹം പറ!യുന്നു.

‘അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഞാനാദ്യം കണ്ടത് മൈ നെയിം ഈസ് ഖാന്‍ ആണ്. (2008ല്‍ ആണ് ഇറങ്ങിയതെങ്കിലും) ചിത്രം മികച്ചതാണെന്ന് മാത്രമല്ല ഹോളിവുഡില്‍ പക്ഷപാതിത്വമില്ലായിരുന്നെങ്കില്‍ ഷാരൂഖ് ഖാന് ഓസ്‌കര്‍ ലഭിച്ചേനെ,’ എന്നായിരുന്നു കൊയ്‌ലോയുടെ ട്വീറ്റ്.

മറുപടിയായി ‘വളരെ നന്ദി. എന്റെ അടുത്ത യാത്ര താങ്കളെ നേരില്‍ കാണാനായിരിക്കും. താങ്കള്‍ക്ക് സ്‌നേഹവും ആരോഗ്യവും നേരുന്നു,’ എന്ന് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. കൊയ്‌ലോ ആവശ്യപ്പെട്ടപ്രകാരം കഴിഞ്ഞവര്‍ഷം ഒമ്പത് ചിത്രത്തിന്റെ ഡിവിഡി ഷാരൂഖ് അയച്ചുകൊടുത്തിരുന്നു.

ചിത്രം ഇപ്പോഴും പ്രസക്തമാണെന്നും അത് ദുഖകരമാണെന്നും കിങ് ഖാന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ഷാരൂഖ് നന്ദി പറഞ്ഞു. മുസ്ലീം നാമധാരിയായതിനാല്‍ ഭീകരവാദിയായി തെറ്റിദ്ധരിക്കപ്പെടുന്ന റിസ്വാന്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഏഴാം വാര്‍ഷികം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.