1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2018

സ്വന്തം ലേഖകന്‍: നായികയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം;’ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ. നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍’. ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. ‘ബോള്‍ഡ് ആന്‍ഡ് ഫിയര്‍ലെസ്സ്’ എന്നാണ് റിച്ച ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന്‍ ലങ്കേഷ്.

‘ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓണ്‍ സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാനാഗ്രഹിക്കുന്നത്, സിനിമകള്‍ കിട്ടാതെ കഷ്ടപ്പെട്ട അവരുടെ ജീവിതത്തിലെ ദുഷ്‌കരമായ കാലഘട്ടത്തെ കുറിച്ച്, സ്വഭാവറോളുകള്‍ ലഭിക്കാനായി അവര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാന്‍ ഞാനാഗ്രഹിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ ഷക്കീലയുടെ യഥാര്‍ത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്,’ സംവിധായകന്‍ ലങ്കേഷ് പറയുന്നു.

തന്റെ ജീവിതത്തെ കുറിച്ച് ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളും കാഴ്ചപ്പാടുകളും വരെ ടീം അംഗങ്ങളുമായി പങ്കുവെയ്ക്കാന്‍ ഷക്കീല തയ്യാറായിരുന്നു. ‘ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്‌ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോഴും ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രത്യേകിച്ചും ആര്‍ട്ട് ഡയറക്ഷന്‍ പോലുള്ള കാര്യങ്ങളില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ വീട് എങ്ങനെയായിരുന്നു പോലുള്ള കാര്യങ്ങളെല്ലാം വളരെ സ്‌നേഹത്തോടെ അവര്‍ പറഞ്ഞു തന്നു,’ ലങ്കേഷ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.