1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2016

സ്വന്തം ലേഖകന്‍: ലോക സാഹിത്യത്തിന്റെ തമ്പുരാന് 400 മത്തെ ചരമവാര്‍ഷികം, വ്യത്യസ്തമായ ശ്രദ്ധാഞ്ജലി ഒരുക്കി ബര്‍മിങ്ഹാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. വില്യം ഷേക്‌സ്പിയറുടെ 400 മത്തെ ചരമവാര്‍ഷിക ദിനമാണ് വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ ശ്രദ്ധാഞ്ജലികൊണ്ട് ശ്രദ്ധേയമായത്.

പേപ്പറും കാര്‍ഡ്‌ബോര്‍ഡും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളെല്ലാം ചേര്‍ത്ത സമ്പൂര്‍ണ ഇന്‍സ്റ്റലേഷനാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയത്. 780 മീറ്റര്‍ കാര്‍ഡ്‌ബോര്‍ഡും 5000ത്തോളം മീറ്റര്‍ ബ്രൗണ്‍ പേപ്പറും ഉപയോഗിച്ച് 22 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയാറാക്കിയ ഇന്‍സ്റ്റലേഷന് മൂന്നു മീറ്റര്‍ ഉയരമുണ്ട്.

ഇവരുടെ പാഠഭാഗത്തിലുള്ള രീതികളാണ് ശില്‍പവേലയ്ക്ക് സഹായിച്ചത്. ഷേക്‌സ്പിയര്‍ തന്റെ എഴുത്തുമേശക്ക് അരികിലിരുന്ന് എഴുതുന്ന രൂപവും റിച്ചാര്‍ഡ് മൂന്നാമന്‍, റോമിയോയും ജൂലിയറ്റും, കിങ് ലിയര്‍, കാലിബന്‍ എന്നീ കഥാപാത്രങ്ങളുമാണ് ഇന്‍സ്റ്റലേഷന്റെ പ്രധാന ആകര്‍ഷണം. വിദ്യാര്‍ഥികള്‍ മൂന്നാഴ്ചയോളം രാവും പകലും പണിയെടുത്താണ് പ്രദര്‍ശനത്തിനുള്ള സജ്ജീകരണം പൂര്‍ത്തിയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.