1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2015

സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ മലയാളികളുടെ കടകളില്‍ വന്‍ തീപിടുത്തം, കനത്ത നാശനഷ്ടം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിങ്കളാഴ്ച രാവിലെയാണ് തീ പിടിത്തമുണ്ടായത്. കാസര്‍കോട് സ്വദേശി റഷീദിന്റെ മൊബൈല്‍ ഫോണ്‍, കണ്ണൂര്‍ സ്വദേശി ?ഉബൈദിന്റെ സ്റ്റേഷനറി കടകളും ഒരു ലേഡീസ് ബ്യൂട്ടി സലൂണുമാണ് അഗ്‌നിക്കിരയായത്.

മൊബൈല്‍ കട പൂര്‍ണമായും കത്തിനശിച്ചു. പുതിയതും പഴയതുമായ നൂറിലേറെ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഇവിടെയുണ്ടായിരുന്നു. കൂടാതെ, സിം കാര്‍ഡുകള്‍, മൊബൈല്‍ റിചാര്‍ജ് പോയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ തുടങ്ങിയവയും ചാമ്പലായി.

സ്റ്റേഷനറി കട ഭാഗികമായും കത്തിനശിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി. ഗുവൈര്‍ മാര്‍ക്കറ്റിലും സമീപത്തും ഭൂരിഭാഗവും മലയാളികളാണ് വ്യാപാരം നടത്തുന്നത്. വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം വിലകൂടിയ ഒട്ടേറെ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് അടുത്തടുത്തായി ഇവിടെയുള്ളത്. ഇവയിലേയ്ക്ക് തീ പടരാതിരിക്കാനായിരുന്നു സിവില്‍ ഡിഫന്‍സ് ആദ്യം ശ്രദ്ധിച്ചത്.

മൊബൈല്‍ കടയില്‍ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തീ പിടിച്ചതെന്നാണ് സൂചന. മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് കൂടുതല്‍ അപകടം ഒഴിവാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.