1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2018

സ്വന്തം ലേഖകന്‍: ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം; മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും. വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകള്‍ അനുവദിക്കില്ലെന്നതുള്‍പ്പെടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം. ഇത്തരം ബാഗേജ് ചരക്കുനീക്കം തടസ്സപ്പെടുത്തുന്നതിനാലാണു നടപടി. ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം ഈ നിയമം നിലവില്‍ വന്നിരുന്നു.

75 സെന്റിമീറ്റര്‍ ഉയരവും 60 സെന്റിമീറ്റര്‍ നീളവും 90 സെന്റിമീറ്റര്‍ നീളവുമാകണം ബാഗുകളുടെ പരമാവധി വലുപ്പം. ഏതെങ്കിലും ഒരുഭാഗം പരന്നതായിരിക്കുകയും വേണം. രണ്ടു സാധനങ്ങള്‍ കൂട്ടിക്കെട്ടി കൊണ്ടുപോകാന്‍ അനുവദിക്കില്ല.

ബാഗേജുകള്‍ ചരടുകൊണ്ടു കെട്ടുന്നതും ഒഴിവാക്കണം. പകരം ചുറ്റും ടേപ്പ് ഒട്ടിക്കാം. ബാഗേജുകള്‍ തോളില്‍ തൂക്കാനുള്ള നീളന്‍ സ്ട്രാപ്പുകള്‍ അനുവദിക്കില്ല. കണ്‍വെയര്‍ ബെല്‍റ്റുകളില്‍ ഇവ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും. ഉടമകള്‍ ഇതു വേറെ പായ്ക്ക് ചെയ്തു നല്‍കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.