1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2016

സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം. ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് മുറിച്ച് വൃഷണത്തിലേക്കുള്ള രക്തചംക്രമണം നിലച്ചതിനെ തുടര്‍ന്നാണ് ജോര്‍ദാന്‍ സ്വദേശിയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി ഉത്തരവിട്ടത്.

2012 ജൂലൈയില്‍ നടത്തിയ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെയാണ് യുവാവിന്റെ വൃഷണത്തിന് പരുക്കേറ്റത്. രോഗിയുടെ അറിവോ സമ്മതമോ കൂടാതെ വൃഷണം മുറിച്ചുവെന്നാണ് ആരോപണം. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ഉറങ്ങാനോ ജോലി ചെയ്യാനോ കഴിയാതെ വേദന അസഹ്യമായപ്പോഴാണ് യുവാവ് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ഇടത് വൃഷണത്തിന് പരുക്കേറ്റിട്ടുണ്ടെന്നും ഈ ഭാഗത്ത് രക്തചംക്രമണം നടക്കുന്നില്ലെന്നും കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കമ്മറ്റിയുടെ കൂടി അഭിപ്രായം തേടിയ ശേഷമാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.