1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2017

സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം ശശി കപൂര്‍ നിര്യാതനായി, അന്ത്യം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്. 79 വയസായിരുന്നു. തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു ശശി കപൂര്‍.

അറുപതുകളിലെ ഇന്ത്യന്‍ യുവത്വത്തെ കീഴ്ടടക്കി സൂപ്പര്‍ താര പദവി സ്വന്തമാക്കിയ ബല്‍ബീല്‍ രാജ് കപൂര്‍ എന്ന ശശി കപൂര്‍ പൃഥ്വിരാജ് കപൂറിന്റെ മകനായി പ്രശസ്തമായ കപൂര്‍ കുടുംബത്തില്‍ 1938 മാര്‍ച്ച് 18 നാണ് ജനിച്ചത്. ബോളിവുഡ് നടന്‍മാരായ രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ദീവാര്‍, ദോ ഓര്‍ ദോ പാഞ്ച്, നമക് ഹലാല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

നടനും നിര്‍മാതാവുമായി തിളങ്ങിയ ശശികപൂറിന് രാജ്യം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ജനപ്രിയ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ച ശശി കപൂറിന്, പത്ഭൂഷന്‍ അടക്കമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.