1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2018

സ്വന്തം ലേഖകന്‍: അഴിമതി കുരുക്ക്; പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 10 ദിവസം ജയിലില്‍. പാകിസ്ഥാനില്‍ അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിക്കേസില്‍ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനെ കോടതി 10 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പാക്കിസ്ഥാന്‍ മുസ്!ലിം ലീഗ്(എന്‍) അധ്യക്ഷനുമായ ഷഹബാസിനെ വെള്ളിയാഴ്ചയാണ് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) അറസ്റ്റു ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചെലവു കുറഞ്ഞ വീടുകള്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി കരാര്‍ ഇഷ്ടക്കാര്‍ക്കു നല്‍കാന്‍ 1400 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു കേസ്.

ഷരീഫ് കുടുംബത്തിനെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്റ്റെന്ന് പിഎംഎല്‍(എന്‍) ആരോപിച്ചു. 11 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 14നു നടക്കാനിരിക്കെ ഈ മണ്ഡലങ്ങളില്‍ ഷഹബാസ് പ്രചാരണം നടത്താതിരിക്കാനുള്ള ഇമ്രാന്‍ സര്‍ക്കാരിന്റെ കുതന്ത്രത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് നവാസ് ഷരീഫ് പറഞ്ഞു.

നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനു നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂലൈ 25 ന് പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിന് 10 ദിവസം മുന്‍പ് നവാസ് ഷരീഫിനെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തിരുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.