1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015


ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിയ്ക്ക് സ്വര്‍ണം. 10.76 സെക്കന്റിലാണ് ഷെല്ലി ഏറ്റവും വേഗമേറിയ വനിതാ താരമായത്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ഷെല്ലിയുടെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. 2009ലും 2013ലും ഷെല്ലി തന്നെയായിരുന്നു വേഗറാണി. മൂന്നു സ്വര്‍ണമെന്ന നേട്ടത്തോടെ ജമൈക്കയുടെ പുരുഷതാരം ഉസൈന്‍ ബോള്‍ട്ടിനൊപ്പമെത്തിയിരിക്കുകയാണ് ഷെല്ലി.

നെതര്‍ലാന്‍ഡ്‌സിന്റെ ഡാഫ്‌നി ഷിപ്പേഴ്‌സ് വെള്ളിയും (10.81 സെക്കന്റ്), യുഎസ്എയുടെ ടോറി ബോവി വെങ്കലവും നേടി(10.86 സെക്കന്റ്).

ഇന്നലെ നടന്ന പുരുഷന്മാരുടെ 100 മീറ്ററില്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ വേഗരാജാവ് എന്ന പട്ടം ഉസൈന്‍ ബോള്‍ട്ട് നിലനിര്‍ത്തിയിരുന്നു. ബെയ്ജിംഗിലെ പക്ഷിക്കൂട്ടിന്റെ രൂപത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തിലേക്കായിരുന്നു ഇന്നലെ ലോകത്തിലെ അത്‌ലറ്റിക്ക്‌സ് പ്രേമികളുടെ കണ്ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.