1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2015

പൊടിമൂടി കിടന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലോക് ഹോംസ് കഥകളില്‍ ഒരെണ്ണം കൂടി കണ്ടെത്തി. ഷെര്‍ലോക് ഹോംസിന്റെ ഇതുവരെ പുറംലോകം കാണാത്ത കഥയാണിതെന്നാണ് കരുതുന്നത്. ഏകദേശം 111 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട കഥയാണിതെന്നാണ് കരുതുന്നത്.

സ്‌കോട്‌ലണ്ടില്‍ 1902ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ പാലം പുതുക്കി പണിയുന്നതിനുള്ള ഫണ്ട് സമാഹരണത്തിനായി കോനണ്‍ ഡോയല്‍ രചിച്ച ഷെര്‍ലക് ഹോംസ് കഥയാണ് കണ്ടെത്തിയത്.

‘ഷെര്‍ലക് ഹോംസ്: ഡിസ്‌കവറിങ് ദി ബോര്‍ഡര്‍ മര്‍ഗ്‌സ്, ബൈ ഡിഡക്ഷന്‍, ദി ബ്രിഗ് ബസാര്‍’ എന്ന കഥയാണ് കണ്ടെത്തിയത്. 1,300 വാക്കുകളില്‍ 48 പേജുകളിലായാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 1902ല്‍ തകര്‍ന്ന പാലം പുതുക്കി നിര്‍മിക്കുന്നതിന് ധനസമാഹരണം നടത്തിയ ജനങ്ങളെ സഹായിക്കാന്‍ 1904ലാണ് കോനന്‍ ഡോയല്‍ കഥ തയ്യാറാക്കിയത്. എന്നാല്‍ പുസ്തകത്തിന്റെ എത്രത്തൊളം കോപ്പികള്‍ തയ്യാറാക്കിയിരുനെന്നോ എത്ര കോപ്പി വിറ്റഴിച്ചുവെന്നോ ഇപ്പോഴും വ്യക്തമല്ല.

വീടിന്റെ മച്ച് വൃത്തിയാക്കുന്നതിന് ഇടയിലാണ് പുസ്തകം കണ്ടെത്തിയത്. 40 മുതല്‍ 50 വര്‍ഷക്കാലമായി പുസ്തകം തന്റെ കൈവശമുള്ളതായി ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ പുസ്തകം എപ്പോഴാണ് താന്‍ സ്വന്തമാക്കിയതെന്ന് ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ലഭ്യമായ ഹോംസ് കഥകളില്‍ നിന്ന് വ്യത്യസ്തവും ഏതൊരു വായനക്കാരനെയും ആകര്‍ഷിക്കുന്നതുമാണ് കണ്ടെത്തിയ ഹോംസ് കഥയെന്നാണ് റിപ്പോര്‍ട്ട്. കുറ്റാന്വേഷണ നോവല്‍ രംഗത്തെ അധികായനായ ഷെര്‍ലക് ഹോംസിന് ലോകമെമ്പാടുമാണ് ആരാധകരുള്ളത്. ഷെര്‍ലക് ഹോംസിനോടുള്ള ആരാധനയുടെ ഭാഗമായി സ്‌കോട്‌ലണ്ട് യാര്‍ഡില്‍ അദ്ദേഹത്തിന്റെ കഥകള്‍ക്ക് സമാനമായ വീടും കഥയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും നിര്‍മിച്ച് മ്യൂസിയമാക്കി ഇപ്പോഴും സംരക്ഷിച്ചു പോരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.