1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2017

സ്വന്തം ലേഖകന്‍: മോദി കുര്‍ത്ത ധരിച്ച് ഇന്ത്യന്‍ സ്‌റ്റൈലില്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍, വന്‍ വരവേല്‍പ്പ്. രണ്ട് ദിവസത്തെ ഇന്ത്യാജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോള്‍ മറിടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.

കോട്ട് ധരിച്ച് വിമാനത്താവളത്തിലെത്തിയ ആബെ ഉടന്‍ തന്നെ കുര്‍ത്തയും ഭാര്യ ചുരുദാറും ധരിച്ച് ഇന്ത്യക്കാരായി. തുടര്‍ന്ന് സബര്‍മതി ആശ്രമം വരെ സംഘടിപ്പിച്ചിരുന്ന റോഡ് ഷോയില്‍ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. തുടര്‍ന്ന് ഗാന്ധിജിയുടെ ഓര്‍മകള്‍ ഉറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ആബെ സന്ദര്‍ശനം നടത്തി. 12 മത് ഇന്ത്യജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം മോദിയുടെ സ്വപ്‌ന പദ്ധതിയായ മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങും ഇരുവരും ചേര്‍ന്ന് നിര്‍വഹിക്കും.

ഗുജറാത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത നൃത്ത രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ എതിരേറ്റത്. ഇതിനു പുറമെ ബുദ്ധ സന്ന്യാസികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് 4 മണിയോടെ ആരംഭിച്ച റോഡ് ഷോ സബര്‍മതി ആശ്രമത്തിലേക്ക് നീങ്ങി.

സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ ആബെയും അദ്ദേഹത്തിന്റെ ഭാര്യ അകി ആബെയും ഒപ്പുവച്ചു. മോഡിയും ആബെയും പങ്കെടുക്കുന്ന നാലാമത്തെ ഉച്ചകോടിയാണ് വ്യാഴാഴ്ച തുടങ്ങുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിലവിലുള്ള സ്ഥിതി പരിശോധിക്കുകയും ഭാവി തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ചര്‍ച്ചകളുമായിരിക്കും ഉച്ചകോടിയില്‍ പ്രധാനമായും ഉണ്ടാകുകയെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.