1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: വെടിയൊച്ച കേട്ടുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം അടച്ചു, ആശയക്കുഴപ്പത്തില്‍ പരിഭ്രാന്തരായി യാത്രക്കാര്‍. അജ്ഞാതന്‍ നിറയൊഴിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഏറെ സമയം വിമാനത്താവളത്തിനുള്ളില്‍ പരിഭ്രാന്തി പരന്നെങ്കിലും സംഭവം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.

ന്യൂയോര്‍ക്കിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് വെടിവെപ്പ് ഉണ്ടായതായി വാര്‍ത്ത പ്രചരിച്ചത്. ഉടന്‍ തന്നെ വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ജെഎഫ്‌കെ വിമാനത്താവളത്തിലെ ടെര്‍മിനല്‍ എട്ടിലെ ഡിപ്പാര്‍ച്ചര്‍ മേഖലയിലാണ് വൈകിട്ട് തുടര്‍ച്ചയായി വെടിവെയ്പ്പ് ശബ്ദം മുഴങ്ങിയതായി അഭ്യൂഹം പരന്നത്. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി പോര്‍ട്ട് അതോരിറ്റി വക്താക്കളാണ് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.

ഉടന്‍ തന്നെ ടെര്‍മിനലിലെ യാത്രക്കാരെ ഒഴിപ്പിച്ചു. നോര്‍വീജിര്‍ എയര്‍ലൈനിന്റെ ഫ്‌ളൈറ്റ് പാരിസില്‍ നിന്ന് ലാന്റ് ചെയ്ത ഉടനെയായിരുന്നു ആശയക്കുഴപ്പങ്ങളുടെ തുടക്കം. പരിഭ്രാന്തരായി ലഗേജും മറ്റും പുറകില്‍ ഉപേക്ഷിച്ചാണ് യാത്രക്കാര്‍ പുറത്തേക്ക് ഓടിയത്. വെടിവെയ്പ്പ് സംശയം വന്നതോടെ കരുതല്‍ നടപടിയായി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തെരച്ചലില്‍ വെടിവപ്പിന്റേതായ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.