TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2017

സ്വന്തം ലേഖകന്‍: പാരിസ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് കൊടുംകുറ്റവാളിയെന്ന് കണ്ടെത്തല്‍, ഭീകര ബന്ധമില്ലെന്ന് നിഗമനം. പാരീസിലെ ഓര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ആക്രമണം നടത്താന്‍ ശ്രമിച്ച സിയാദ് ബിന്‍ ബെല്‍കാസിം കൊടുംകുറ്റവാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ആക്രമണശ്രമത്തെ തുടര്‍ന്ന് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. അക്രമം, മോഷണം എന്നിവ നടത്തിയതിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിടിച്ചുപറിക്കേസില്‍ ഇയാള്‍ 2001ല്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചിതായും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. അനധികൃത മദ്യക്കടത്തിനെ തുടര്‍ന്ന് 2009 ലും ഇയാള്‍ ജയിലില്‍ല്‍ കിടന്നിരുന്നു. അക്രമ സംഭവത്തെ തുടര്‍ന്ന് മറ്റു മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, തന്റെ മകനെ കുറ്റവാളിയാക്കിയത് മദ്യമാണെന്ന് സിയാദിന്റെ പിതാവ് പറഞ്ഞു. സിയാദ് ഒരിക്കലും മതപരമായ കാര്യങ്ങളില്‍ ഒരു താത്പര്യവും കാണിക്കാറില്ലെന്നും മദ്യപാനമാണ് മകനെ നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടോ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍, ഒരാള്‍മാത്രം പങ്കാളിയായ ആക്രമണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ തെക്കന്‍ ടെര്‍മിനലില്‍ വെച്ചാണ് സിയാദ് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചത്, തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സിയാദിനെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു.

സൈനികന്റെ തോക്ക് പിടിച്ച് വാങ്ങിയ സിയാദ് ഒരു കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ പോലീസ് ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്താവളത്തിനകത്ത് കൂടുതല്‍ അക്രമികള്‍ ഉണ്ടെന്നും ഭീകരാക്രമണം ആണെന്നുമുള്ള വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ
ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
ടിബറ്റിലൂടെ നേപ്പാളിലേക്ക് ചൈനയുടെ നാലുവരി പാത തുറന്നു, ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കമെന്ന് നിരീക്ഷകര്‍
കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
അല്‍ ഖായിദ ബന്ധം, ഡല്‍ഹിയില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍
അല്‍ ഖായിദ ബന്ധം, ഡല്‍ഹിയില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍
സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
ദിലീപിന് നാലാം തവണയും ജാമ്യം നിഷേധിച്ചു, ചുമത്തിയിരിക്കുന്നത് 20 വര്‍ഷമോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളെന്ന് കോടതി
ദിലീപിന് നാലാം തവണയും ജാമ്യം നിഷേധിച്ചു, ചുമത്തിയിരിക്കുന്നത് 20 വര്‍ഷമോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളെന്ന് കോടതി
‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ
‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ
ഈ സുന്ദരി ഇന്നൊരു കേന്ദ്ര മന്ത്രിയാണ്, സമൂഹ മാധ്യമങ്ങളെ പിടിച്ചു കുലുക്കി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
ഈ സുന്ദരി ഇന്നൊരു കേന്ദ്ര മന്ത്രിയാണ്, സമൂഹ മാധ്യമങ്ങളെ പിടിച്ചു കുലുക്കി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി
ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി
More Stories..