1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2019

സ്വന്തം ലേഖകന്‍: ദിലീപിനെ നായകനാക്കി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തെയും ടീസറില്‍ കാണാം.

അനു സിതാരയാണ് ചിത്രത്തിലെ നായിക. കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സംവിധായകനായ വ്യാസന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ബിജിബാല്‍ ആണ്. ഛായാഗ്രഹണം ആല്‍ബി. അരോമ മോഹന്‍ നിര്‍മിക്കുന്ന ചിത്രം അബാം മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.