1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനും നിര്‍ദ്ദേശം. മലയാളികള്‍ക്ക് ഇരുട്ടടിയായി സൗദിയിലെ വിദേശികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ ശൂറ കൗണ്‍സില്‍ ഏത് ജോലിയ്ക്കു വേണ്ടിയാണോ തൊഴിലാളികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, അതേ ജോലിയില്‍ മാത്രമായി അവരുടെ സേവനം പരിമിതപ്പെടുത്തണമെന്നും വ്യക്തമക്കി. അധിക സമയ ജോലിയും അനധികൃത വരുമാനവും തടയാനാണ് നടപടി.

ഇതോടൊപ്പം വിദേശികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് ആറു ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ശൂറ കൗണ്‍സില്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ശൂറയില്‍ ഈ വിഷയം മുന്‍പും ചര്‍ച്ചയ്ക്ക് വന്നിരുന്നെങ്കിലും വോട്ടിനിട്ടപ്പോള്‍ പരാജയപ്പെടുകയായിരുന്നു. സൗദിയിലെ വിദേശികള്‍ അവരുടെ വരുമാനത്തിന്റെ മുഖ്യപങ്കും സൗദിയില്‍ ചെലവഴിക്കണമെന്നാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള പ്രചോദനമെന്ന് ശൂറയിലെ സാമ്പത്തിക സമിതി മേധാവിയും മുന്‍ ഓഡിറ്റ് ബ്യൂറോ മേധാവിയുമായ ഹുസാം അല്‍അന്‍ഖരി വിശദീകരിച്ചു.

വിഷയം ചൊവ്വാഴ്ച ശൂറ ചര്‍ച്ചക്ക് എടുത്തേക്കുമെന്നാണ് സൂചന. നാട്ടിലേക്കയക്കുന്ന പണത്തിന്റെ ആറ് ശതമാനം തുടക്കത്തില്‍ നികുതി ഈടാക്കുമ്പോള്‍ ഭാവിയില്‍ ഇത് കുറച്ചുകൊണ്ടു വരണമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സൗദിയില്‍ വിദേശികള്‍ പാര്‍ട് ടൈം ജോലിയും ഓവര്‍ടൈമും ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശം ഏറ്റവും തിരിച്ചടിയാകുക പ്രവാസി മലയാളികള്‍ക്കാണ്.

അതേസമയം വിദേശികള്‍ സ്വദേശ ത്തേക്ക് പണം അയയ്ക്കുന്ന തിന് നികുതി ചുമത്തില്ലെന്നു സൗദി ധനമന്ത്രാലയം വിശദീകരണം നല്‍കി. ശൂറാ കൗണ്‍സില്‍ ശുപാര്‍ശ സ്വീ?ക?രി?ക്കു?ന്നി?ല്ലെന്നും ധ?ന?മ?ന്ത്രാ?ല?യം അ?റി?യി?ച്ചു. മൂ?ന്നു?കോ?ടി ജ?ന?ങ്ങ?ളു?ള്ള സൗ?ദി അ?റേ?ബ്യ?യി?ല്‍ ഒ?രു? കോ?ടി വി?ദേ?ശ ?ജോ?ലി?ക്കാ?രു?ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.