1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2018

സ്വന്തം ലേഖകന്‍: 32000 അടി ഉയരത്തില്‍ കോക്പിറ്റില്‍ നിന്ന് പുറത്തേക്ക് തെറിച്ച പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചത് സീറ്റ് ബെല്‍ട്ട്. പറക്കുകയായിരുന്ന വിമാനത്തിന്റെ കോക്പിറ്റിലെ ജനല്‍ചില്ല് പൊട്ടിയതിനെ തുടര്‍ന്നു പുറത്തേക്കു തെറിച്ച പൈലറ്റുമാരില്‍ ഒരാള്‍ സഹപൈലറ്റ് ധരിച്ചിരുന്നതിനാല്‍ പറന്നുപോകാതെ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച മധ്യചൈനയിലെ ചോങ്ക്വിങ്ങില്‍നിന്നു ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കു 119 യാത്രക്കാരുമായി പറക്കുകയായിരുന്ന സിചുവാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് വിമാനത്തിലാണു സംഭവം.

കാതടപ്പിക്കുന്ന ശബ്ദത്തോടെ ജാലകപ്പാളി തെറിച്ചുപോയതും സഹപൈലറ്റിനെ കാറ്റു വലിച്ചെടുത്തതും ഒരുമിച്ചായിരുന്നുവെന്നു പൈലറ്റ് ക്യാപ്റ്റന്‍ ലിയു ചുവാന്‍ജിയാന്‍ പറയുന്നു. തുടര്‍ന്ന് വിമാനം ശക്തമായി കുലുങ്ങി. കോക്പിറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ വായുവില്‍ പറന്നു. ഉപകരണങ്ങളും റേഡിയോ സംവിധാനവും തകരാറിലായി. അപായസന്ദേശത്തിനുള്ള സംവിധാനവും പ്രവര്‍ത്തിച്ചില്ല. ലിയു മനഃസാന്നിധ്യം കൈവിടാതെ വിമാനം അടിയന്തരമായി തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ദുവില്‍ ഇറക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിചുവാന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. കഴിഞ്ഞ മാസം 148 യാത്രക്കാരുമായി ന്യൂയോര്‍ക്കില്‍നിന്നു ഡാലസിലേക്കു പറന്ന സൗത്ത്!വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിലും സമാന സംഭവം ഉണ്ടായിരുന്നു. എന്‍ജിന്‍ പൊട്ടിത്തെറിച്ചു തകര്‍ന്ന ജനാലയിലൂടെ പുറത്തേക്കു തെറിച്ച യാത്രക്കാരി മരിച്ചു. കേടുപറ്റിയ വിമാനം വനിതാ പൈലറ്റ് ടമി ജോ ഷുള്‍ട്‌സ് ഫില!ഡല്‍ഫിയ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.