1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2016

സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിമാനത്താവളത്തില്‍ സിഖ് വംശജനായ വിദ്യാര്‍ഥിയുടെ തലപ്പാവ് അഴിപ്പിച്ചു. കലിഫോര്‍ണിയയില്‍ വച്ചാണ് ന്യൂജഴ്‌സി സ്വദേശിയായ വിദ്യാര്‍ത്ഥി കരണ്‍വീര്‍ സിംഗ് പാനൂവിന് ഈ ദുരനുഭവമുണ്ടായത്. കാലിഫോര്‍ണിയയിലെ ബേക്കേഴ്‌സ്ഫീല്‍ഡില്‍ സംഘടിപ്പിച്ച വാര്‍ഷിക സിഖ് യൂത്ത് സിംപോസിയത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കരണ്‍വീര്‍.

വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ മെറ്റല്‍ ഡിറ്റെക്ടര്‍ ഉപയോഗിച്ച പരിശോധിച്ചു. തുടര്‍ന്ന് തലപ്പാവ് നീക്കാനും സ്‌ഫോടക വസ്തുക്കളുണ്ടോയെന്ന് കണ്ടെത്തുന്നതിന് രാസപരിശോധനയ്ക്ക് വിധേയനാകാനും നിര്‍ദേശിച്ചു. രാഹ പരിശോധയ്ക്കു ശേഷം രണ്ടാമത്തെ മുറിയില്‍ പരിശോധയ്ക്ക് ഹാജരാക്കി. ഇവിടെവച്ച് സ്‌കാനിംഗ് പരിശോധനകള്‍ക്കായി തലപ്പാവ് നീക്കാന്‍ ആവശ്യപ്പെട്ടു.

താന്‍ ആദ്യം വിസമ്മതിച്ചുവെങ്കിലൂം യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ അധികൃതരുടെ നിര്‍ദേശത്തിന് വഴങ്ങേണ്ടിവന്നു. തലപ്പാവിനുള്ളില്‍ എത്താണെന്ന ചോദ്യത്തിന് നീണ്ട മുടിയും ബുദ്ധിയുമാണെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും കരണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരോപണത്തോട് പ്രതികരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടി.എസ്.എ) വിസമ്മതിച്ചു. എല്ലാ യാത്രക്കാരോടും അന്തസ്സോടും ബഹുമാനത്തോടും കൂടി പെരുമാറുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നായിരുന്നു ടി.എസ്.എ വക്താവിന്റെ പ്രതികരണം. ‘ബുള്ളിയിംഗ് ഓഫ് സിഖ് അമേരിക്കന്‍ ചിന്‍ഡ്രണ്‍: ത്രൂ ദ ഐസ് ഓഫ് എ സിഖ് അമേരിക്കന്‍ ഹൈസ്‌കൂള്‍ സ്റ്റുഡന്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് കരണ്‍വീര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.