1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി. ഫൈനലില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരമായ കരോളിന മരിനോട് സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു. നേരത്തെ വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കല മെഡല്‍ നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് രണ്ടു മെഡലുകളായി.

ആദ്യ സെറ്റില്‍ ആധികാരികമായ ജയമാണ് സിന്ധു നേടിയത്. സ്‌കോര്‍ 2119. ആദ്യ ഗെയിമില്‍ മരിന്റെ പിന്നിലായ ശേഷം തുടര്‍ച്ചയായ ആറ് പോയിന്റുകള്‍ നേടിയാണ് സിന്ധു ലീഡ് നേടിയത്. രണ്ടാം സെറ്റില്‍ മരിന്‍ വിജയിച്ചു. രണ്ടാം സെറ്റ് 2112ന് ആണ് മരിന്‍ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ സിന്ധു പോയിന്റുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അവിശ്വസനീയമായ തിരിച്ചു വരവാണ് മരിന്‍ നടത്തിയത്.

മൂന്നാം സെറ്റ് മരിന്‍ 2115ന് സ്വന്തമാക്കി. രണ്ടാം സെറ്റ് വ്യക്തമായ ആധിപത്യത്തോടെയാണ് മരിന്‍ തുടങ്ങിയത്. 20ന് പിന്നിട്ട് നിന്നതിന് ശേഷമാണ് സിന്ധു ആദ്യ പോയിന്റ് നേടിയത്. ഏറെ നേരം പിന്നിട്ട് നിന്നതിന് ശേഷമാണ് സിന്ധു തിരിച്ചടിച്ചത്. അഞ്ചിലധം പോയിന്റുകള്‍ക്ക് പിന്നില്‍ നിന്ന സിന്ധു പോയിന്റ് വ്യത്യാസം 2 പോയിന്റ് ആയി ചുരുക്കി. പത്താമത്തെ പോയിന്റില്‍ സിന്ധു സമനില പിടിച്ചു. എന്നാല്‍ പിന്നീട് സിന്ധുവിന് തിരിച്ചു വരാനായില്ല.

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ജപ്പാന്റെ നൊകോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. ലോക ആറാം നമ്പര്‍ താരമാണ് ഒകുഹാര. 2119, 2110 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ സെമി ജയം. റിയോയില്‍ മെഡലില്ലാതെ തപ്പിത്തടഞ്ഞ ഇന്ത്യയുടെ മാനം കാത്ത സിന്ധുവിനെത്തേടി പ്രധാനമന്ത്രിയടക്കമുള്ളവരുടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

പി.വി. സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാരും സിന്ധുവിന് 50 ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.