1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2019

സ്വന്തം ലേഖകന്‍: മലയാളികള്‍ക്ക് ചിത്രയോളമോ സുജാതയോളമോ ഒക്കെ തന്നെ ഇഷ്ടപ്പെട്ട പാട്ടുകാരിയാണ് സിതാര കൃഷ്ണകുമാറും. ചെറിയ കാലംകൊണ്ടാണ് പാട്ടുപാടി സിതാര മലയാളികളുടെ ഹൃദയത്തില്‍ കയറിയിരുന്നത്. സിതാരയുടെ കുഞ്ഞുമകള്‍ സായു എന്ന സാവന്‍ ഋതുവിനേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഡോക്ടേഴ്‌സ് ദിനത്തില്‍ ഭര്‍ത്താവും ഡോക്ടറുമായ എം.സജീഷിന്റേയും മകള്‍ സായുവിന്റേയും ചിരിയുണര്‍ത്തുന്ന ഒരു ചിത്രമാണ് സിതാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ആസ്റ്റര്‍ മെഡിസിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടറായ സജീഷിനെ മകള്‍ സായു പ്ലാസ്റ്റിക് കണ്ണടയും സ്റ്റെതസ്‌കോപ്പുമെല്ലാം നല്‍കി ഒരു പശുവിനെ ചികിത്സിക്കുന്ന വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സിതാര ഡോക്ടേഴ്‌സ് ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ഇതിലും വലിയ ആശംസകള്‍ സ്വപ്‌നങ്ങളില്‍ മാത്രം,’ എന്ന അടിക്കുറിപ്പോടെ ഡോക്ടര്‍ സജീഷും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം, ഇന്ന് സിതാരയുടെ ജന്മദിനം കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തങ്ങളുടെ പ്രിയഗായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. അടുത്തിടെ സിതാരയും മകള്‍ സായുവും ചേര്‍ന്ന് പാര്‍വ്വതി നായികയായ ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ സിതാര തന്നെയായിരുന്നു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.