1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2019

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ നിഗൂഢത നിറഞ്ഞ രൂപ്കുണ്ഡ് തടാകത്തിലെ അസ്ഥികൂടങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള പൂര്‍വ മെഡിറ്ററേനിയന്‍ ജനതയുടെ ബന്ധം കൂടി ഉള്‍പ്പെടുന്നതായി ഗവേഷകര്‍. ‘നേച്ചര്‍ കമ്യൂണിക്കേഷന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച രാജ്യാന്തര ഗവേഷകരുടെ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മെഡിറ്ററേനിയന്‍ ജനത ഇന്ത്യയിലെത്തിയിരുന്നു എന്നതിന്റെ തെളിവു കൂടിയാകുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

1940 കളിലാണ് ഹിമാലയസാനുക്കളിലെ അസ്ഥികള്‍ നിറഞ്ഞ നിഗൂഢ തടാകമായ രൂപ്!കുണ്ഡ് വാര്‍ത്തകളില്‍ ഇടം നേടി തുടങ്ങിയത്. ഉത്തരാഖണ്ഡിലെ ഗഡ്വാളിലാണ് ഈ തടാകം. സമുദ്രനിരപ്പില്‍ നിന്നും 5029 മീറ്റര്‍ (16,470 അടി) ഉയരത്തില്‍ മലമടക്കുകളിലാണിത്. നൂറുകണക്കിന് അസ്ഥികൂടങ്ങളാണ് ഈ തടാകത്തില്‍ നിന്നു കണ്ടെത്തിയത്. അഞ്ഞൂറിലേറെപ്പേരുടെ അസ്ഥികള്‍ ഈ തടാകത്തിലുണ്ടെന്നാണ് അനുമാനം

ഉത്തരാഖണ്ഡിലെ നന്ദാദേവിയിലേക്ക് ഏഴാംനൂറ്റാണ്ട് മുതല്‍ ചിലര്‍ എത്തിയിരുന്നുവെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിന്നും പതിനേഴാം നൂറ്റാണ്ട് മുതല്‍ വിദേശത്തുനിന്നും ഇവിടെ ആള്‍ക്കാര്‍ എത്തിയിരുന്നതായാണ് രൂപ്!കുണ്ഡ് തടാകത്തില്‍നിന്നു ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഡിഎന്‍എ, കാര്‍ബണ്‍ ഡേറ്റിങ് പരിശോധന വ്യക്തമാക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല