1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

സ്‌കൈപ്പ് ഉള്‍പ്പെടെ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുഎഇയില്‍ തുടരും. ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അഥോറിറ്റിയാണ് സ്‌കൈപ്പ് ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

യുഎഇ നിയമം അനുസരിച്ച് എത്തിസലാത്തിനും ഡിയുവിനും മാത്രമെ ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളെന്ന് റെഗുലേറ്ററി അഥോറിറ്റി അറിയിച്ചു. എന്നാല്‍, യുഎഇയില്‍ വിഒഐപി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള അപേക്ഷകളൊന്നും ഈ രണ്ടു കമ്പനികളും ഇതുവരെയായി നല്‍കിയിട്ടില്ല. ഏതെങ്കിലും വിദേശ കമ്പനികള്‍ക്ക് യുഎഇയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അത് സാധ്യമല്ല. ഈ രണ്ട് കമ്പനികളുമായി സഹകരിച്ച് മാത്രമെ ഇത്തരം സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു.

സ്‌കൈപ്പിന് മാത്രമല്ല, മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനങ്ങളായ വൈബറിനും, വാട്ട്‌സ്ആപ്പ് കോളിംഗിനും ഇപ്പോള്‍ വോയിസ് ക്ലാരിറ്റി പ്രശ്‌നങ്ങളുണ്ടെന്ന് ചില ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.