1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ 20 സ്മാര്‍ട്ട് സിറ്റികളുടെ പട്ടിക കേന്ദ്രന്‍ പുറത്തുവിട്ടു, കൊച്ചി അഞ്ചാമത്. ആദ്യ ഇരുപത് സിറ്റികളുടെ പേരാണ് കേന്ദ്രം പുറത്തുവിട്ട പട്ടികയിലുള്ളത്. ഭുവനേശ്വറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്ത് പൂനെയും മൂന്നാമത് ജയ്പൂരും നാലാം സ്ഥാനത്ത് സൂറത്തും സ്ഥാനം പിടിച്ചു. 97 സ്മാര്‍ട്ട് സിറ്റികളില്‍ നിന്നാണ് ആദ്യ 20 സിറ്റികളെ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ അഞ്ചാം സ്ഥാനത്താണ് കൊച്ചി എത്തിയത്. അഹമ്മദാബാദ്, ജബല്‍പൂര്‍, വിശാഖപട്ടണം, സൊലപൂര്‍, ദെവാംഗര്‍, ഇന്‍ഡോര്‍, ന്യൂഡല്‍ഹി, കൊയമ്പത്തൂര്‍, കകിനാഡ, ബല്‍ഗൗം, ഉദൈപൂര്‍, ഗുവഹത്തി, ചെന്നൈ, ലുധിയാന, ഭോപ്പാല്‍ എന്നീ നഗരങ്ങളാണ് കൊച്ചിക്ക് തൊട്ടു പിന്നിലുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

മുംബൈയാണ് ആദ്യ 20 ല്‍ ഇടം പിടിക്കാതെ ലിസ്റ്റില്‍ നിന്ന് പുറത്തായ പ്രമുഖ നഗരം. കൊച്ചിയിലെ മെട്രോയും മറ്റ് വികസന പ്രവര്‍ത്തനങ്ങളുമാണ് നഗരത്തെ അഞ്ചാം സ്ഥഥാനത്ത് എത്തിച്ചതെന്നാണ് സൂചന. ഒപ്പം സമീപകാലത്തെ തരതമ്യേന മികച്ച വളര്‍ച്ചാ നിരക്കും മറ്റു സൗകര്യങ്ങളും തുണയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.