1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2017

സ്വന്തം ലേഖകന്‍: ലൈംഗിക പീഡനം ചെറുക്കാന്‍ സ്മാര്‍ട്ട് സ്റ്റിക്കറുമായി ഗവേഷകര്‍. പീഡനം ചെറുക്കാന്‍ ഒരു കൊച്ച് ഉപകരണവുമായി രംഗത്തെത്തിയിരിക്കുന്നത് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധരാണ്. ഇന്ത്യക്കാരിയായ മനിഷ മോഹനാണ് ഈ കൊച്ചു ഉപകരണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം.

ഒരു സ്മാര്‍ട്ട് സ്റ്റിക്കറാണ് സംഘം അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് വഴി ഈ സ്റ്റിക്കര്‍ എപ്പോഴും സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെട്ടിരിക്കും. അടിവസ്ത്രത്തിന്റെ അടിയില്‍ ഏതെങ്കിലും ഒരു വശത്ത് ഘടിപ്പിക്കുക വഴി ഏതുതരത്തിലുള്ള ബലപ്രയോഗവും തിരിച്ചറിയാന്‍ ഈ സ്മാര്‍ട്ട് സ്റ്റിക്കറിന് സാധിക്കും.

ആരെങ്കിലും ബലപ്രയോഗം നടത്തയാല്‍ ഫോണ്‍ വിളികളായും മെസ്സേജുകളായും നേരത്തെ സേവ് ചെയ്തു വച്ചിരിക്കുന്ന നമ്പരുകളിലേക്ക് വിവരമെത്തും. സംഭവം നടക്കുന്ന സ്ഥലവും ഇങ്ങനെ പങ്കുവയ്ക്കപ്പെടും. ബലപ്രയോഗത്തിന് ഇരയാകുന്ന വ്യക്തിയുടെ ഫോണിലെ ജിപിഎസ് ഓണാവുകയും സന്ദേശം ലഭിക്കുന്നവര്‍ക്ക് അതിവേഗം സഹായം എത്തിക്കാനും കഴിയുമെന്നതാണ് സ്റ്റിക്കറിന്റെ മേന്മ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.