1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

അല്‍പ്പ വസ്ത്രം ധരിച്ചുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇടുന്നതിനെതിരെ നേഴ്‌സുമാര്‍ക്ക് താക്കീത്. നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്കി സ്മിത്താണ് നേഴ്‌സുമാരുടെ പ്രൊഫഷനെ മോശമാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് ചെയ്തിരിക്കുന്നത്.

രോഗികളെ കുറിച്ച് മോശമായ കമന്റുകള്‍ നേഴ്‌സുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജാക്കി സ്മിത്ത് പറഞ്ഞു.

നേഴ്‌സോ മിഡ്‌വൈഫോ ആണെങ്കില്‍ നിങ്ങള്‍ എപ്പോഴും ഡ്യൂട്ടിയിലായിരിക്കും. ജോലിയില്‍ അത്ര സന്തോഷമുണ്ടാകാത്ത ദിവസമാണെങ്കില്‍ വീട്ടില്‍ പോയി ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ സഹപ്രവര്‍ത്തകരെ ക്കുറിച്ച് മോശമായി എഴുതുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന നേഴ്‌സുമാരുടെ സഭ്യമല്ലാത്ത ചിത്രങ്ങളെക്കുറിച്ചുള്ള പരാതികള്‍ ആശുപത്രികളില്‍ സ്ഥിരമായി ലഭിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നേഴ്‌സുമാര്‍ക്കായി സോഷ്യല്‍ മീഡിയ മാനദണ്ഡങ്ങള്‍ മുന്നോട്ടു വെയ്ക്കാനുള്ള ശ്രമത്തിലാണ് എന്‍എംസിയെന്നും അവര്‍ പറഞ്ഞു.

രോഗികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയോ മാനേജേഴ്‌സിനോടോ സഹപ്രവര്‍ത്തകരോടൊ ഉള്ള ദേഷ്യത്തിന് പോസ്റ്റിടുകയോ ചെയ്താല്‍ നേഴ്‌സുമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജാക്കി സ്മിത്ത് പറഞ്ഞു. ബ്രിട്ടണിലെ 40,000 ത്തോളം നേഴ്‌സുമാര്‍ക്ക് ഈ തീരുമാനം ബാധകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.