1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2016

അലക്‌സ് വര്‍ഗീസ്: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ മാഞ്ചസ്റ്ററില്‍. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ സ്ഥാപകനും, ഡയറക്ടറും, പ്രശസ്ത വചനപ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക, സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നാളെ വെള്ളിയാഴ്ച (22/07/16) വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ വച്ചു നടക്കും. സോജിയച്ചനോടൊപ്പം സെഹിയോന്‍ യുകെ ടീമംഗങ്ങളും പ്രസ്തുത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ദിവ്യകാരുണ്യനാഥനെ എഴുന്നള്ളിച്ചു വച്ചു കൊണ്ടുള്ള ആരാധനയോടെയാണ് സമാപിക്കുന്നത്. ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, അനുരഞ്ജന ശുശ്രൂഷകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, കുമ്പസാരം എന്നിവയും ശുശ്രൂഷകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ 2 വരെ സെഹിയോന്‍ യുകെ ടീമംഗങ്ങള്‍ നേതൃത്വം കൊടുക്കുന്ന സൗഖ്യ ശുശ്രൂഷകളും, കൗണ്‍സലിംഗ്, മറ്റ് പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. നാളെ നടക്കുന്ന ഈ പരിശുദ്ധാത്മാഭിഷേക ശുശ്രൂഷകളിലും മറ്റ് പ്രാര്‍ത്ഥനകളിലും പങ്ക് കൊണ്ട് എല്ലാവിധ ദൈവാനുഗ്രഹങ്ങളും പുത്തന്‍ ചൈതന്യവും കൈക്കൊള്ളുവാന്‍ ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജു ചെറിയാന്‍: 07443630066

മെയ്‌റെ മക്ഗാര്‍ഡി: 07712284575

ST. ANTONY ‘S CHURCH

DUNKERY ROAD

WOODHOUSE PARK

MANCHESTER

M220WR

അടുത്ത മാസത്തെ ശുശ്രൂഷകള്‍ ഓഗസ്റ്റ് 26, വെള്ളിയാഴ്ച ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.