1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2016

സ്വന്തം ലേഖകന്‍: ലോകം ചുറ്റിക്കാണാന്‍ പുറപ്പെട്ട സൗരവിമാനം സോളാര്‍ ഇംപള്‍സ് 2 അവസാനപാദത്തിലേക്ക് കടക്കുന്നു. യാത്രയുടെ അവസാന ഭാഗം പൂര്‍ത്തിയാക്കുന്നതിന് വിമാനം ഈജിപ്തില്‍നിന്ന് പുറപ്പെട്ടു. അബൂദാബിയിലേക്കാണ് സോളാര്‍ ഇംപള്‍സിന്റെ അവസാനപാദത്തിലെ യാത്ര.

സൗരോര്‍ജമുപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന വിമാനത്തെ നിയന്ത്രിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ പൈലറ്റ് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ്. മെച്ചപ്പെട്ട ഒരു ലോകത്തിനു വേണ്ടിയുള്ള ഊര്‍ജ സംരക്ഷണ പദ്ധതിയാണിതെന്ന് കൈറോയില്‍നിന്ന് യാത്ര തിരിക്കുന്നതിനുമുമ്പ് 58 കാരനായ പിക്കാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.

അബൂദാബിയിലേക്ക് കഴിഞ്ഞയാഴ്ച തുടങ്ങാനിരുന്ന യാത്ര ശക്തമായ കാറ്റും പിക്കാര്‍ഡിന്റെ മോശം ആരോഗ്യവും കാരണം മാറ്റിവക്കുകയായിരുന്നു. ലോകം ചുറ്റിയുള്ള 35,000 കിലോമീറ്റര്‍ യാത്രയില്‍ പിക്കാര്‍ഡും സ്വിസ് സംരംഭകനും പൈലറ്റുമായ ആന്‍ഡ്രേ ബോഴ്‌സ്ച്‌ബെര്‍ഗുമാണ് വിമാനത്തെ നിയന്ത്രിച്ചത്.

8924 കിലോമീറ്റര്‍ നീളമുള്ള പസഫിക് ഘട്ടത്തില്‍ ബോഴ്‌സ്ച്‌ബെര്‍ഗായിരുന്നു വിമാനം പറത്തിയത്. സ്‌പെയിനില്‍നിന്നാണ് സോളാര്‍ ഇംപള്‍സ് 2 കൈറോയിലത്തെിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.