1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2019

സ്വന്തം ലേഖകന്‍: കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താന്‍ അച്ഛനായ സന്തോഷം സൗബിന്‍ ആരാധകരുമായി പങ്കുവച്ചു. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് മകന്റെ പേര്. മകന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ഒര്‍ഹാന്റെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സൗബിന്‍ പങ്കുവച്ചിരിക്കുന്നത്. ;ചിത്രത്തില്‍ സൂപ്പര്‍മാന്‍ മോഡല്‍ വസ്ത്രമാണ് ഒര്‍ഹാന്‍ ധരിച്ചിരിക്കുന്നത്.

ചിത്രത്തിന് താഴെ ഒര്‍ഹാന് ആശംസകളും സ്‌നേഹവുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. ആദ്യം ടൊവിനോയാണ് ഒര്‍ഹാന് സ്‌നേഹത്തോടെ ഒരു കുഞ്ഞ് ഹൃദയം നല്‍കിയത്. സൂപ്പര്‍ ബോയ് എന്നാണ് സണ്ണി വെയ്‌നും കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും ഒര്‍ഹാനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ സംവിധായകന്‍ സക്കരിയ മുഹമ്മദ്, ബേസില്‍ ജോസഫ്, ശ്രിന്ദ തുടങ്ങി നിരവധി പേര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടര്‍ന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്‌സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിന്‍ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല