1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2016

സ്വന്തം ലേഖകന്‍: നെഞ്ചു തകര്‍ക്കുന്ന വിധി, എങ്കിലും ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് ആശ്വാസമെന്ന് സൗമ്യയുടെ അമ്മ. മകളുടെ ഘാതകന് വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു.

ബലാത്സംഗക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിം കോടതി ഏഴു വര്‍ഷമാക്കി കുറച്ചു എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. അങ്ങനെയെങ്കില്‍ പ്രതി 16 മാസത്തിനുള്ളില്‍ ജയില്‍ മോചിതനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. സുപ്രീം കോടതി അഭിഭാഷകരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വൈകുന്നേരത്തോടെ സുപ്രീംകോടതി ഔദ്യോഗിക വെബ്‌സൈറ്റില്‍ വിധിന്യായം വന്നതോടെ!യാണ് ജീവപരന്ത്യം തടവിന് ശിക്ഷിച്ച വാര്‍ത്ത അറിയുന്നത്. ഹൈകോടതി വിധി പരമോന്നത കോടതി അംഗീകരിക്കുകയായിരുന്നു.

സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെത് നെഞ്ച് പൊട്ടിപ്പോവുന്ന വിധിയെന്നായിരുന്നു രാവിലെ സൗമ്യയുടെ അമ്മ പ്രതികരിച്ചത്. തനിക്ക് നീതി ലഭിച്ചില്ല. സര്‍ക്കാറിന് വീഴ്ച പറ്റി. നീതിക്കായി ഏതറ്റം വരെയും പോവുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.