1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2015

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ടാ!ഴ്ച മുമ്പ് ഡര്‍ബനില്‍ തുടങ്ങിയ പ്രക്ഷോഭം ജോഹന്നാസ് ബര്‍ഗ് അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാഴ്ചമുമ്പ് തുറമുഖ നഗരമായ ഡര്‍ബനിലാണ് കുടിയേറ്റക്കാര്‍ക്കെതിരായ വിദ്വേഷം ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് അതൊരു പ്രക്ഷോഭത്തിന്റെ രൂപം കൈകൊള്ളുകയും തലസ്ഥാനമായ ജോഹന്നാസ് ബര്‍ഗിലേക്ക് വ്യാപിക്കുകയും ചെയ്യുകയായിരുന്നു.

200 ഓളം പ്രക്ഷോഭകാരികളാണ് പ്രതിഷേധവുമായി ജോഹന്നാസ് ബര്‍ഗില്‍ തടിച്ചു കൂടിയത്. കുടിയേറ്റക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സമരക്കാര്‍ വാഹനങ്ങള്‍ക്കും പൊലീസിനും നേരെ കല്ലെറിഞ്ഞതോടെ പൊലീസിന് ടിയര്‍ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു.

അക്രമം വ്യാപിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ പൊലീസ് സംരക്ഷണയിലാണ് വീടിനു പുറത്തിറങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ജേക്കബ് സുമ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവുമാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രധാന കാരണം.

2008 ല്‍ 60 പേര്‍ കൊല്ലപ്പെട്ട കുടിയേറ്റ വിരുദ്ധ കലാപത്തിന്റെയും പ്രഭവ കേന്ദ്രം ജോഹന്നാസ് ബര്‍ഗായിരുന്നു. 5 കോടിയോളം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയില്‍ അരക്കോടിയോളം കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ നല്ലൊരു ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.