1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2015

സ്വന്തം ലേഖകന്‍: ദക്ഷിണ ചൈന കടലിലെ ചൈനയുടെ സൈനിക സാന്നിധ്യവും നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിരു കടക്കുന്നതായി അമേരിക്ക. എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തി വക്കാന്‍ ചൈനയോട് അമേരിക്ക താക്കീത് നല്‍കി.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ആണ് ചൈനക്ക് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. മേഖലയെ ആയുധ മത്സരത്തിനുള്ള വേദിയാക്കുന്നത് അവസാനിപ്പിക്കണമെന്നും കാര്‍ട്ടര്‍ ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കന്‍ പടക്കപ്പലുകള്‍ മേഖലയില്‍ സൈനികാഭ്യാസം നടത്തുന്നതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും കാര്‍ട്ടര്‍ അവകാശപ്പെട്ടു.

ചൈനയുടെ നടപടികള്‍ മേഖലയുടെ സുരക്ഷിതത്വവും സമാധാന അന്തരീക്ഷവും തകര്‍ക്കുമെന്ന് പറഞ്ഞ കാര്‍ട്ടര്‍ എത്രയും വേഗം പിന്മാറാന്‍ ചൈനയോട് ആവശ്യപ്പെട്ടു. ദക്ഷിണ ചൈന കടലില്‍ ചൈന ദ്വീപുകള്‍ നിര്‍മിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പ്.

ചൈന 2000 ഏക്കറോളം വിസ്തൃതിതിയില്‍ ദ്വീപുകള്‍ നിര്‍മിച്ചതായാണ് അമേരിക്കയുടെ വാദം. കഴിഞ്ഞ വര്‍ഷം ഇത് 1500 ഏക്കറായിരുന്നു. അതേസമയം, അമേരിക്കന്‍ പടക്കപ്പലുകളുടെ സാന്നിധ്യം മറ്റു രാജ്യങ്ങളുടെ അറിവോടും സമ്മതത്തോടും ഉള്ളതാണെന്നും ദശാബ്ദങ്ങളോളം മേഖലയിലെ സൈനിക ശക്തി അമേരിക്ക തന്നെയായിരിക്കുമെന്നും കാര്‍ട്ടര്‍ പറഞ്ഞു.

പസിഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക കേന്ദ്രമായ ഹവായിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാര്‍ട്ടര്‍. ചൈനയെ കൂടാതെ ജപ്പാന്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യേ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും അവകാശമുന്നയിക്കുന്ന മേഖലയാണ് ദക്ഷിണ ചൈന കടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.