1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2015

സ്വന്തം ലേഖകന്‍: ആളുകള്‍ മുഖത്തെ ചുളിവുകളും മുടിയിലെ നരയും ഉള്‍പ്പെടെയുള്ള വാര്‍ധക്യ ചിഹ്നങ്ങള്‍ മറക്കാനായി പരക്കം പായുകയും ആയിരക്കണക്കിന് രൂപ മുടക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഒരാള്‍ക്ക് പ്രായമാകുന്നില്ല എന്നു വന്നാലോ? സൗത്ത് കൊറിയയിലാണ് നോവലുകളിലും സിനിമകളിലും മാത്രം കണ്ടുമുട്ടുന്ന ഇത്തരമൊരു കഥാപാത്രം ശരിക്കും ജീവിച്ചിരിക്കുന്നത്.

വയസ് 26 ആയെങ്കിലും കണ്ടാല്‍ പത്തു വയസുകാരന്റെ ചേലുള്ള ഹ്യോംയംഗ് ഷിന്നാണ് ഈ കഥാപാത്രം. രോമരഹിതമായ മുഖവും നേര്‍ത്ത ശബ്ദവും കണ്ടാല്‍ ആരും വിശ്വസിക്കില്ല 26 വയസുള്ള യുവാണെന്ന് ഷിന്നെന്ന്. കൊച്ചുപയ്യനാണെന്ന ധാരണയിലാണ് പരിചയമില്ലാത്ത ആളുകള്‍ തന്നോട് പെറുമാറുക പതിവെന്ന് ഷിന്നും സമ്മതിക്കുന്നു.

ശാരീരികമായി പ്രായക്കൂടുതല്‍ തോന്നാത്ത അപൂര്‍വ അവസ്ഥയായ ഹൈസ്ലാന്‍ഡര്‍ സിന്‍ഡ്രോം ആണ് ഹ്യോംയംഗിന്റേത്. എന്നാല്‍ ശരീരത്തിനെ പ്രായം ബാധിക്കാത്തതുള്ളു. ആഴ്ചാവസാനം നൈറ്റ് ക്ലബ്ബും ചെറിയ തോതിലുള്ള മദ്യസേവയും കാമുകിമാരുമായി കറങ്ങലുമെല്ലാമുണ്ട് ഈ വലിയ ചെറിയ പയ്യന്.

1989 ലാണ് ഹ്യോംയംഗിന്റെ ജനനം. സാധാരണകുട്ടികളെപ്പോലെ തന്നെയാണു വളര്‍ന്നു തുടങ്ങിയതെങ്കിലും കൗമാരമെത്തിയതോടെ വളര്‍ച്ച പെട്ടെന്ന് അവസാനിക്കുകയായിരുന്നു. 163 സെന്റിമീറ്റര്‍ പൊക്കമുണ്ട് ഹ്യോംയംഗ് ഷിന്നിന്. എന്നാല്‍ ഷിന്നിന്റെ രോഗാവസ്ഥ ഗുരുതരമല്ലെന്നും ഷിന്‍ സമ്പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.