1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2015

സ്വന്തം ലേഖകന്‍: ഉത്തര കൊറിയ യുദ്ധത്തിന് തയ്യാര്‍! ഏകാധിപതി കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയക്ക് അവസാന മുന്നറിയിപ്പ് നല്‍കി. ഏതു നിമിഷവും യുദ്ധത്തിന് തയ്യാറാകാന്‍ ഉത്തര കൊറിയന്‍ സൈന്യത്തിനും ഉത്തരവു നല്‍കിയിട്ടുണ്ട്.

ഉത്തര കൊറിയക്ക് എതിരായ പ്രചാരണം ഇന്ന് ഉച്ചയ്ക്കുമുന്‍പേ നിര്‍ത്തിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊറിയന്‍ അതിര്‍ത്തിയില്‍ മൈക്കിലൂടെ നടത്തുന്ന യുദ്ധാഹ്വാന സംപ്രേഷണം ദക്ഷിണകൊറിയ ശക്തമാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്.

ലൗഡ് സ്പീക്കര്‍ ആക്രമണം ശക്തമായതോടെ വ്യാഴാഴ്ച ഉത്തരകൊറിയ കനത്ത ഷെല്ലാക്രമണം നടത്തുകയായിരുന്നു. ദക്ഷിണകൊറിയയും തിരിച്ച് ഷെല്ലാക്രമണം നടത്തി. എന്നാല്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടായിട്ടില്ല.
അതിര്‍ത്തിയില്‍ മൈക്ക് കെട്ടി യുദ്ധപ്രചാരണം നടത്തുന്നത് 48 മണിക്കൂറിനകം നിര്‍ത്തണമെന്നാണ് ഉത്തരകൊറിയയുടെ ആവശ്യം. എന്നാല്‍, പ്രചാരണം തുടരുമെന്നാണു ദക്ഷിണകൊറിയന്‍ സൈനിക വക്താവ് അറിയിച്ചത്.

ഇതേത്തുടര്‍ന്നാണു സൈന്യത്തോടു യുദ്ധസന്നദ്ധരായിരിക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി ഉത്തരവുനല്‍കിയത്. 2010 നു ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം ഇത്രയും വഷളാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.