1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2016

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതിയെക്കൊണ്ട് സഹികെട്ടു, കിം ജോങ് ഉന്നിനെ വധിക്കാനൊരുങ്ങി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ നടത്തിയത്. ജോങ്ങിനെ വധിക്കാന്‍ പ്രത്യേക സേനയെയും നിയോഗിച്ച് കഴിഞ്ഞതായി മന്ത്രി വെളിപ്പെടുത്തി.

ശത്രു രാജ്യത്തിന്റെ ആയുധ സംവിധാനങ്ങളും പ്രധാന കേന്ദ്രങ്ങളും നേതാവിനെയും വധിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നായിരുന്നു ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഹാന്‍ മിന്‍ കുവിന്റെ പ്രസ്താവന. ഉത്തര കൊറിയ രണ്ട് തവണ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും കടുത്ത ശത്രുതയിലായത്.

ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ ഉത്തര കൊറിയ പലവട്ടം തുനിഞ്ഞുവെങ്കിലും മേഖലയിലെ യു.എസ് സ്വാധീനം ഭയന്ന് പിന്‍മാറുകയായിരുന്നു. അതിനിടെ നിരന്തരം മിസൈല്‍ പരീക്ഷണവും ഉത്തര കൊറിയ നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ സംരക്ഷകരായ അമേരിക്ക ആണവ പോര്‍മുന ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ രണ്ടുതവണ ഉത്തര കൊറിയന്‍ അതിര്‍ത്തിക്കു മുകളിലൂടെ പറത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.