1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2018

സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് അഴിമതി കുരുക്ക്; എട്ട് വര്‍ഷം കൂടി കഠിന തടവ്. ജയിലില്‍ കഴിയുന്ന പാര്‍ക് ഗ്യൂന്‍ ഹൈയ്ക്കു (66) രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് അനധികൃതമായി 2.65 കോടി ഡോളര്‍ കൈപ്പറ്റിയതിന് ആറു വര്‍ഷവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെട്ടതിനു രണ്ടു വര്‍ഷവുമാണു കോടതി ജയില്‍ ശിക്ഷ വിധിച്ചത്.

രണ്ടു ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയിരുന്ന പാര്‍ക്കിന് കൈക്കൂലി, അധികാരദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്കു നേരത്തേ 24 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.

രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസില്‍ (എന്‍ഐഎസ്) നിന്ന് ഓഡിറ്റിനു വിധേയമല്ലാത്ത തുക ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാര്‍ക് കൈക്കലാക്കിയെന്നാണു കണ്ടെത്തിയിട്ടുള്ളത്. രണ്ട് എന്‍ഐഎസ് ഡയറക്ടര്‍മാര്‍ക്കു മൂന്നര വര്‍ഷവും ഒരു ഡയറക്ടര്‍ക്ക് മൂന്നു വര്‍ഷവും തടവുശിക്ഷ നല്‍കിയിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.