1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2015

സ്വന്തം ലേഖകന്‍: റയില്‍വേ സ്വകാര്യവല്‍ക്കരിച്ച സേവനങ്ങളെക്കുറിച്ച് പരാതി പ്രളയം, വന്‍ അഴിമതിയെന്ന് ആരോപണം. കരാര്‍ കൊടുക്കുന്നതിലും സേവനം നല്‍കുന്നതിലും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയാണെന്ന ആക്ഷേപം വ്യാപകമാകുകയാണ്. ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബി കമ്മീഷന്‍ തട്ടാനായി നടത്തുന്ന നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൂചന.

ക്ലീനിംഗ്, വാട്ടറിംഗ്, ഗാര്‍ഡുമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കല്‍ എന്നീ മേഖലകളാണ് നിലവില്‍ സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നത്. 2008 ലാണ് പാലക്കാട് ഡിവിഷനില്‍ ക്ലീനിംഗ് ജോലികള്‍ കരാറിലേക്ക് മാറിയത്. ഈ സേവനങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്ക് പരാതികള്‍ ഒഴിഞ്ഞ സമയമില്ല എന്നതാണ് അവസ്ഥ.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂലിത്തര്‍ക്കം കാരണം രണ്ടര മാസത്തോളം മാലിന്യനീക്കം അവതാളത്തിലായത് വലിയ സാമൂഹ്യപ്രശ്‌നമായി മാറിയിരുന്നു. ഒടുവില്‍ റയില്‍വേ ഇടപെട്ടായിരുന്നു പ്രശ്‌നപരിഹാരം. കരാര്‍ ഏറ്റെടുത്ത് കോണ്‍ട്രാക്ടര്‍മാര്‍ മുങ്ങുന്ന സംഭവങ്ങളുമുണ്ട്. വലിയ രീതിയിലുള്ള അഴിമതിക്കും ഇത് ഇടയാക്കുമെന്നും ആരോപണമുണ്ട്.

കോച്ചുകളില്‍ വെള്ളം നിറക്കേണ്ട ചുമതലയാണ് വാട്ടറിംഗ് ഭാഗത്തിനാണ്. ആവശ്യത്തില്‍ കുറവ് തൊഴിലാളെകളെയാണ് പല സ്ഥലത്തും ഇതിനായി നിര്‍ത്തിയിരിക്കുന്നത്. അഞ്ചു മിനിട്ടിനുള്ളില്‍ ഇരുപത്തി മൂന്നോളം കോച്ചുകളില്‍ വെള്ളം നിറക്കുന്നതി ഇവര്‍ പറന്ന് ജോലി ചെയ്യേണ്ടിവരും. ദീര്‍ഘ ദൂര തീവണ്ടികള്‍ പ്രാഥമിക ആവശ്യത്തിനുള്ള വെള്ളമില്ലാതെ ഓടുകയാണ് ഫലം.

കാറ്ററിംഗ് സൗകര്യങ്ങളെ സംബന്ധിച്ചാണെനങ്കില്‍ ഭക്ഷണ സാധനങ്ങളുടെ വൃത്തി, രുചി എന്നിവയെക്കുറിച്ചുള്ള പരാതികള്‍ നിരവധിയാണ്. ഒരിക്കല്‍ ഭക്ഷണം വാങ്ങിച്ചു കഴിച്ചാല്‍ വീണ്ടുമൊരിക്കല്‍ ആ വഴി പോകാന്‍ തോന്നിക്കാത്തത്രയും മോശമാണ് ചില സ്റ്റേഷനുകളിലേയും തീവണ്ടികളിലേയും ഭക്ഷണമെന്നത് യാത്രക്കാര്‍ക്ക് മിക്കവര്‍ക്കും അനുഭവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.