1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സഖറിയ പുത്തന്‍കുളം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ സീറോ മലബാര്‍ ചാപ്ലിയന്‍സിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്‍കും.

യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശം മുതല്‍ ഉത്ഥാനം വരെ ആഗോള കത്തോലിക്കാ സഭ വിശുദ്ധവാരമായി ആചരിക്കുന്ന പുണ്യ ആഴ്ചയാണ്. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ ആണ് ക്‌നാനായ ചാപ്ലിയന്‍സിയുടെ വിശുദ്ധ വാര കര്‍മ്മങ്ങള്‍ നടക്കുക.

ഓശാനാ ഞായറാഴ്ച വൈകുന്നേരം നാലിന് കുരുത്തോല വെഞ്ചരിപ്പോടെ
തിരു കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണവും ദിവ്യ ബലിയും. പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആറിന് കാല്‍ കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. തിരു കര്‍മ്മങ്ങള്‍ക്കു ശേഷം പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ.

യേശുവിന്റെ കുരിശുമരണ ഓര്‍മ്മത്തിരുനാള്‍ ദിനമായ ദുഃഖ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് തിരു കര്‍മ്മങ്ങള്‍ ആരംഭിക്കും. പീഡാനുഭവ ചരിത്രവായന, കുരിശിന്റെ വഴി എന്നിവയ്ക്ക് ഫാ സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്‍കും.

ഉയിര്‍പ്പു ഞായര്‍ തിരു കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകിട്ട് എട്ടിന് ആരംഭിക്കും. വിശുദ്ധ ആഴ്ച തിരു കര്‍മ്മങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

ദേവാലയ വിലാസം,

സെന്റ് എലിസബത്ത് ചര്‍ച്ച്, Holiney RD
M22 5 JF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.