1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2016

സ്വന്തം ലേഖകന്‍: സ്വകാര്യ കമ്പനിയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി, ഫാള്‍ക്കണ്‍ റോക്കറ്റ് തകര്‍ന്നു വീണു. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് സമുദ്രത്തില്‍ ഒരുക്കിയ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നു വീണത്. ഇതു മൂന്നാം തവണയാണു ഫാല്‍ക്കണ്‍ 9 റോക്കറ്റ് തകരുന്നത്.

230 അടി ഉയരമാണ് റോക്കറ്റിനുള്ളത്. ചെലവ് കുറഞ്ഞ ബഹിരാകാശ സാങ്കേതിക വിദ്യയുടെ പേരിലാണു എലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള സ്‌പേസ്എക്‌സ് ശ്രദ്ധനേടിയത്. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്ത് എത്തിയശേഷം ഭൂമിയിലെ സുരക്ഷിതമായ പ്ലാറ്റ്‌ഫോമില്‍ ഇറക്കി കമ്പനി ശ്രദ്ധ നേടിയിരുന്നു.

ഇതോടെ രാജ്യാന്തര ബഹിരാകാശ ഏജന്‍സികളുടെ കരാറുകള്‍ നേടാമെന്ന പ്രതീക്ഷയിലായിരുന്നു സ്‌പേസ് എക്‌സ്. ഫാല്‍ക്കണ്‍ റോക്കറ്റുകളിലൂടെ പണം ഉണ്ടാക്കാനുള്ള ശ്രമം തുടരുമെന്നു സ്‌പേസ് എക്‌സ് അറിയിച്ചിട്ടുണ്ട്. 396 കോടി രൂപയ്ക്ക് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ സേവനം ലഭിക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.