1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: നിഗൂഡതകള്‍ ഒളിപ്പിച്ച് അമേരിക്കയുടെ സുമ ബഹിരാകാശ യാത്ര തുടങ്ങി. ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിങ്കളാഴ്ച രാവിലെയാണ് സുമയുമായി ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. സുമയുടെ ദൗത്യമെന്തെന്ന് യു.എസ്. സര്‍ക്കാറോ റോക്കറ്റിന്റെ നിര്‍മാതാക്കളോ വെളിപ്പെടുത്തിയിട്ടില്ല.

നവംബറില്‍ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ കമ്പനി മാറ്റിവയ്ക്കുകയായിരുന്നു. റോക്കറ്റില്‍ ഘടിപ്പിച്ച പേടകത്തിന് പ്രത്യേക സുരക്ഷാകവചമൊരുക്കിയാണ് വിക്ഷേപിച്ചത്. ഇത്ര സുരക്ഷയെന്തിനെന്നത് അജ്ഞാതമാണ്.

ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലേക്കാണ് ‘സുമ’ വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ തത്സമയ വെബ് സംപ്രേഷണവും റോക്കറ്റിന്റെ നിര്‍മാതാക്കളായ സ്‌പെയ്‌സ്എക്‌സ് കമ്പനി നടത്തിയില്ല. വിക്ഷേപണത്തിനു ശേഷം റോക്കറ്റിന്റെ നീളമേറിയ ഭാഗം കേപ്പ് കാനവെറലില്‍ തിരിച്ചിറങ്ങി.

പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ നിര്‍മിച്ച് ബഹിരാകാശയാത്രയുടെ ചെലവുകുറയ്ക്കുകയാണ് എലണ്‍ മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സ് കമ്പനിയുടെ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.