1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2016

സ്വന്തം ലേഖകന്‍: അംഗ വൈകല്യമുള്ളയാളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവം, സ്‌പൈസ് ജെറ്റ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ശാരീരിക വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ജീജ ഘോഷിനെ നാലു വര്‍ഷം മുമ്പ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തിലാണ് വിമാന കമ്പനി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചത്.

മറ്റുള്ളവരെ പോലെ തന്നെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ശാരീരിക വൈകല്യമുള്ളവര്‍ക്കുമുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ എ.കെ. സിക്രി, ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വിമാനത്താവളം പോലുള്ള സ്ഥലങ്ങളില്‍ ശാരീരിക വൈകല്യമുള്ളവരെ പരിഗണിക്കുന്നതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും വിധിയിലുണ്ട്.

ഗോവയില്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ജീജക്ക് ദുരനുഭവമുണ്ടായത്. ജീവനക്കാര്‍ അവരെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. പൈലറ്റിന്റെ നിര്‍ബന്ധം കാരണമായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി.

തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ ശാരീരിക പ്രയാസം നേരിടുന്നവര്‍ അവഗണിക്കപ്പെടുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജീജ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.