1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ്, റഷ്യന്‍ നയതന്ത്ര യുദ്ധം; മതിയായ തെളിവുകളില്ലാതെ റഷ്യയെ പ്രതിക്കൂട്ടില്‍ ആക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കോര്‍ബിന്‍. റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷബാധയേറ്റ സംഭവത്തില്‍ കഴിഞ്ഞയാഴ്ച ബ്രിട്ടണ്‍ 23 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായി 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കിയിരുന്നു.

തുടര്‍ന്ന് നേര്‍വ് ഏജന്റ് ആക്രമണത്തില്‍ റഷ്യന്‍ പങ്ക് ആരോപിച്ച് ബ്രിട്ടന്‍ പുറത്താക്കിയ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടു. ബ്രിട്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍നിന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥസംഘം കുടുംബസമേതം യാത്രയായത്. റഷ്യന്‍ എംബസിയില്‍നിന്നും കനത്ത കാവലില്‍ പ്രത്യേക വാഹനത്തിലായിരുന്നു 80 പേരടങ്ങുന്ന സംഘത്തെ വിമാനത്താവളത്തില്‍ എത്തിച്ചത്.

ഇതിനിടെ ആക്രമണത്തില്‍ റഷ്യന്‍ പങ്കാളിത്തം ഇനിയും ഉറപ്പാക്കാനാകാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികളെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ രംഗത്തെത്തി. താന്‍ അധികാരത്തിലെത്തിയാല്‍ റഷ്യയോടും പുടിന്‍ ഭരണകൂടത്തോടുമുള്ള അന്ധമായ വിരോധം മാറ്റിവച്ച് വ്യാപാര നയതന്ത്ര ബന്ധങ്ങള്‍ തുടരുമെന്ന് കോര്‍ബിന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ പ്രതികൂല നിലപാട് റഷ്യയ്‌ക്കെതിരായ പ്രധാനമന്ത്രി തെരേസാ മേയുടെ നീക്കങ്ങള്‍ക്ക് കരുത്തു കുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.